ഇന്നലെ കൂടിയ സ്വർണവില ഇന്ന് ഇടിഞ്ഞു
Kochi, 30 മെയ് (H.S.) സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,395 രൂപയിലും, പവന് 440 രൂപ കുറഞ്ഞ് 115160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 115600 രൂപ എന്ന ഉയർന്ന നിരക്കിലായിരുന്നു വി
Gold


Kochi, 30 മെയ് (H.S.)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,395 രൂപയിലും, പവന് 440 രൂപ കുറഞ്ഞ് 115160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 115600 രൂപ എന്ന ഉയർന്ന നിരക്കിലായിരുന്നു വില്‍പ്പന. 18 കാരറ്റ് സ്വർണവിലയിലും സ്വാഭാവികമായ കുറവുണ്ടായിട്ടുണ്ട് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11830 രൂപയായും പവന് 94640 രൂപയായും താഴ്ന്നു.

അതേസമയം 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9210 രൂപയും (പവന് 73680), 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5940 രൂപയുമാണ് (പവന് 47,520) ഇന്നത്തെ നിരക്ക്. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 131160 രൂപ എന്ന സർവകാല റെക്കോർഡിൽ നിന്നും സ്വർണവില നിലവിൽ ഏറെ താഴെയാണ്.ആഗോള വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമാണ് ആഭ്യന്തര വിപണിയിലെ ഈ വിലക്കുറവിന് പ്രധാന കാരണമായത്.

---------------

Hindusthan Samachar / Sreejith S


Latest News