ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലെ കുറ്റാരോപിതനായ പഞ്ചായത്തംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം.
Palakkad , 30 മെയ് (H.S.) ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലെ കുറ്റാരോപിതനായ പഞ്ചായത്തംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. ഡിവൈഎഫ്ഐ പ്രവർത്തകനും ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 13ാം വാർഡിലെ മെമ്പറുമായ സുജിത്തിനെയാണ് അന്വേഷണവിധേയമ
Harassment case


Palakkad , 30 മെയ് (H.S.)

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലെ കുറ്റാരോപിതനായ പഞ്ചായത്തംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. ഡിവൈഎഫ്ഐ പ്രവർത്തകനും ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 13ാം വാർഡിലെ മെമ്പറുമായ സുജിത്തിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. 23കാരിയുടെ പരാതിയിലാണ് സുജിത്തിനെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിൽ ഒളിവിൽ പോയ സുജിത്തിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സുജിത്തിനെതിരെ കഴിഞ്ഞ ദിവസമാണ് ശ്രീകൃഷ്ണപുരം സ്വദേശിനിയായ യുവതി പരാതി നൽകിയത്.

പീഡനത്തിനിരയാക്കിയത് നിരവധി തവണ

2025 മുതൽ 2026 വരെയുളള ഒരുവർഷ കാലയളവിൽ ജോലി വാഗ്ദാനം ചെയ്തും ഭാര്യയെ പോലെ സംരക്ഷിക്കും എന്നും പറഞ്ഞ് സുജിത്ത് നിരവധി തവണ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും.

2025 മാർച്ച് മുതൽ 2026 മെയ് മാസം 25 വരെയുള്ള കാലയളവിൽ ശ്രീകൃഷ്ണപുരം ചാത്തൻകുന്നിലെ പ്രതിയുടെ വീട്ടിലും മറ്റ് പല സ്ഥലങ്ങളിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഇതിനെ തുടർന്ന് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലേക്ക് ബിജെപിയും കോൺഗ്രസും സുജിത്തിൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി.

സുജിത്തിനെ പുറത്താക്കണമെന്ന് കോൺഗ്രസ്സ്

പീഡനകേസിൽ കുറ്റാരോപിതനായ സുജിത്തിനെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ശ്രീകൃഷ്ണപുരത്തെ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇരയായ യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തുകയും തനിക്കുണ്ടായ കാര്യങ്ങളെല്ലാം മൊഴിയായി രേഖപ്പെടുത്തിയതാണ്. പ്രതിക്കെതിരെ എഫ്ഐആറും ഇട്ടിട്ടുണ്ട്. ഈ കേസിൽ പ്രതിയായ പഞ്ചായത്തംഗത്തെ ഉടന് തന്നെ അറസ്റ്റ് ചെയ്യണമെന്നും നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണമെന്നും ശ്രീകൃഷ്ണപുരം കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അധ്യക്ഷനായ പി അരവിന്ദാക്ഷനോടും കോൺഗ്രസ് പ്രവർത്തകർ ആവശ്യങ്ങൾ ഉന്നയിച്ചു. വലിയ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇവിടുത്തെ പാർട്ടിയും പ്രസിഡൻ്റും ഈ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നറിയാന് ഞങ്ങൾക്ക് ആകാംക്ഷയുണ്ട്. കുറ്റാരോപിതനായ വ്യക്തിയെ മെമ്പർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും തുടർന്നുള്ള ഗ്രാമ സഭകളിലും അദ്ദേഹത്തെ മാറ്റി നിർത്തി അന്വേഷണവുമായി സഹകരിപ്പിക്കണം. അതിന് പാർട്ടിയും പാർട്ടിക്ക് നേതൃത്വം നൽകുന്ന അധ്യക്ഷനും തയ്യാറാകണം എന്നും അവര് ആവശ്യപ്പെട്ടു.

കഴിഞ്ഞ പത്ത് വർഷമായി പല സ്ഥലങ്ങളിലായി കണ്ട പീഡന പരമ്പരയുടെ ഭാഗമാണ് ഇപ്പോൾ ശ്രീകൃഷ്ണപുരത്തും കണ്ടത്. ഇതുപോലെ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായപ്പോഴും പീഡകരെ സംരക്ഷിക്കുന്ന സർക്കാരിനെയാണ് നാം കണ്ടത്. എന്നാൽ ഇപ്പോൾ കാലം മാറി. കേരളത്തിലെ ഡിവൈഎഫ്ഐയിലെ കുട്ടി സഖാക്കൾ പെൺകുട്ടികളെ പീഡിപ്പിക്കാം എന്ന് വ്യാമോഹിക്കുന്നുണ്ടെങ്കിൽ അതിൽ നിന്ന് പിന്മാറണമെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

വാർഡ് മെമ്പറെ എത്രയും പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം പൊലീസ് സ്റ്റേഷനിലേക്കായിരിക്കും. ഇതുവരെ കാണാത്ത കോൺഗ്രസ്സിൻ്റെ സമരങ്ങളായിരിക്കും കാണാന് പോകുന്നതെന്നും കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.

പ്രതിഷേധവുമായി ബിജെപി

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ ഭരണ സമിതിക്ക് കുറച്ചെങ്കിലും ആർജ്ജവമുണ്ടെങ്കിൽ സുജിത്തിനെ രാജി വയ്പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടു. അതിൻ്റെ സൂചനായായിട്ടാണ് ഈ സമരം നടത്തുന്നത്. ശ്രീകൃഷ്ണപുരം പഞ്ചായത്ത് ഭരണ സമിതിയും അതിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനവും ജനങ്ങളുടെ വികാരം മനസ്സിലാക്കികൊണ്ട് ആരോപണ വിധേയനായ വ്യക്തിയെ മാറ്റി നിർത്തണമെന്നാണ് ആവശ്യം . അതിന് അവർ തയ്യാറാകുന്നില്ലെങ്കിൽ ബിജെപി ഇനിയും ശക്തമായ സമരങ്ങൾ നടത്തുമെന്നും ശ്രീകൃഷ്ണപുരം ബിജെപി മണ്ഡലം കമ്മിറ്റിയിലെ നേതാക്കൾ പ്രതികരിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News