ആരോഗ്യവകുപ്പിനെ അനാരോഗ്യ വകുപ്പാക്കരുത് : മന്ത്രി കെ മുരളീധരൻ
Thiruvananthapuram ,30 മെയ് (H.S.) സർക്കാർ മെഡി: കോളേജ് പരിസരങ്ങളിലെ ശുചിത്വം, വെള്ളക്കെട്ട് മാലിന്യ നിർമ്മാജനം കാര്യക്ഷമമാക്കുക, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തി പ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയുള്ള ജനകീയ ശുചീകരണ പ്രവർത്തനത്തിൻ്റെ *തുടക്കം*
Km


Thiruvananthapuram ,30 മെയ് (H.S.)

സർക്കാർ മെഡി: കോളേജ് പരിസരങ്ങളിലെ ശുചിത്വം, വെള്ളക്കെട്ട് മാലിന്യ നിർമ്മാജനം കാര്യക്ഷമമാക്കുക, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തി പ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയുള്ള ജനകീയ ശുചീകരണ പ്രവർത്തനത്തിൻ്റെ

*തുടക്കം* എന്ന പരിപാടിയുടെ സംസ്ഥാന തല ഉത്ഘാടനം ബഹു: ആരോഗ്യ - കുടുംബക്ഷേമ - ദേവസ്വം മന്ത്രി *ശ്രീ കെ.മുരളീധരൻ* ഇന്ന് തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

ഇന്ന് കാണുന്ന പല സാംക്രമിക രോഗങ്ങളുടെയും കാരണം ശുചിത്വമില്ലായ്മയാണ്. കാലഘട്ടത്തിന് അനുസരിച്ച് ആശുപത്രികളിലെയും ശുചീകരണത്തിന് മാറ്റം വരണം .

സിസ്റ്റം തകരാറിലെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആ സിസ്റ്റത്തെ നന്നാക്കുകയാണ് എൻ്റെ ജോലി, അത് ഞാൻ ചെയ്തിരിക്കും.

ഈ പ്രോജക്ടിൻ്റെ ജീവനാഡി എന്ന് പറയുന്നത് ശുചീകരണ തൊഴിലാളികളാണ്. അവർ അർപ്പണബോധത്തോടെ ഈ പദ്ധതിയുമായി മുന്നോട്ട് പോയാൽ അവർക്ക് എന്ത് പ്രയാസം നേരിട്ടാലും ഈ വകുപ്പും, സർക്കാറും സംരക്ഷിക്കും എന്ന് മന്ത്രി ഉറപ്പ് നൽകി.

അടുത്ത ഘട്ടം ആശുപത്രികളിൽ നിലത്ത് കിടക്കുന്ന രോഗികൾക്ക് കട്ടിലുകൾ ലഭ്യമാക്കി കൊണ്ടുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണന്ന് മന്ത്രി *കെ മുരളീധരൻ* പറഞ്ഞു .

തിരുവനന്തപുരം മെഡി: കോളേജിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കഴക്കൂട്ടം M L A ശ്രീ വി മുരളീധരൻ, നഗരസഭാ മേയർ ശ്രീ വി.വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വി പ്രിയദർശിനി .ഡോ : ബിനു ഫ്രാൻസിസ് ഐ എ എസ് , ഡോ കെ വി വിശ്വനാഥൻ , മെഡി: വാർഡ് കൗൺസിലർ എസ് എസ് സിന്ധു .ഡോ: കെ ജെ റീന ,ഡോ : വി.കെ ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News