Enter your Email Address to subscribe to our newsletters

Kochi , 30 മെയ് (H.S.)
ലുലു വിവിധ യൂണിറ്റുകളിലേക്ക് ഉദ്യോഗാർഥികളില് നിന്ന് അപേക്ഷ ക്ഷണിച്ചു. കൊച്ചിയിലെ ലുലു സെലിബ്രേറ്റ് വിഭാഗത്തില് ബയർ (Buyer) തസ്തികയിലേക്കും കോയമ്പത്തൂരില് സീനിയർ എക്സിക്യൂട്ടീവ് - ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് തസ്തികയിലേക്കുമാണ് നിയമനം.
കൊച്ചിയിലെ ലുലു സെലിബ്രേറ്റില് ബയർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഫാഷൻ, റീട്ടെയില് മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കില് അനുബന്ധ വിഷയങ്ങളില് ബിരുദം ഉണ്ടായിരിക്കണം. റീട്ടെയില് ബയിങ് മേഖലയില് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ബ്രൈഡല് വെയർ, എത്നിക് വെയർ, ഡിസൈനർ കളക്ഷനുകള്, ഫാഷൻ ആക്സസറികള് എന്നിവയുടെ സോഴ്സിങ്, വാങ്ങല്, സ്റ്റോക്ക് പ്ലാനിങ്, വില്പ്പന വിശകലനം, വിതരണക്കാരുമായുള്ള ഏകോപനം തുടങ്ങിയ ചുമതലകളാണ് തസ്തികയിലുള്ളത്.
വിപണിയിലെ ട്രെൻഡുകളും ഉപഭോക്തൃ താല്പര്യങ്ങളും വിലയിരുത്തി ഉല്പ്പന്നങ്ങള് തിരഞ്ഞെടുക്കുക, വിതരണക്കാരുമായി വിലയും വിതരണ വ്യവസ്ഥകളും ചർച്ച ചെയ്ത് ഉറപ്പാക്കുക, സ്റ്റോക്ക് ലഭ്യത നിയന്ത്രിക്കുക, മന്ദഗതിയിലുള്ള ഇൻവെന്ററി കുറയ്ക്കുക, മെർച്ചൻഡൈസിങ്, ഓപ്പറേഷൻസ്, സ്റ്റോർ ടീമുകളുമായി സഹകരിച്ച് ഉല്പ്പന്ന ലോഞ്ചുകള് ആസൂത്രണം ചെയ്യുക തുടങ്ങിയ ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കും. എം.എസ്. എക്സലിലും റീട്ടെയില് ERP സിസ്റ്റങ്ങളിലുമുള്ള പ്രാവീണ്യം അഭികാമ്യമാണ്.
അതേസമയം, കോയമ്പത്തൂരില് സീനിയർ എക്സിക്യൂട്ടീവ് - ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് മേഖലയില് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. റീട്ടെയില് മേഖലയിലെ പരിചയം നിർബന്ധമാണ്.
പരിശീലന പരിപാടികള് സംഘടിപ്പിക്കുന്നതിലും ജീവനക്കാരുടെ വികസന പ്രവർത്തനങ്ങള്ക്ക് പിന്തുണ നല്കുന്നതിലും പരിചയമുള്ളവരെയാണ് കമ്പനി തേടുന്നത്. മികച്ച ആശയവിനിമയ, അവതരണ കഴിവുകള് ഉണ്ടായിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർഥികള് പുതുക്കിയ ബയോഡാറ്റ aiswaryar@luluindia.com എന്ന ഇമെയില് വിലാസത്തിലേക്ക് അയയ്ക്കണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR