കോണ്ഗ്രസ് നേതാവും മുന് പാര്ലമെൻ്റ് അംഗവുമായ കെ പി ധനപാലന് അന്തരിച്ചു.
Ernakulam , 30 മെയ് (H.S.) കോണ്ഗ്രസ് നേതാവും പാര്ലമെൻ്റ് മുന് അംഗവുമായ കെ പി ധനപാലന് അന്തരിച്ചു. ഗുരുതരാവസ്ഥയില് വടക്കന് പറവൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്ച്ചയോടെയാണ് അന്തരിച്ചത്. മൃതദേഹം പറവൂരിലെ സ്വകാര്യ ആശുപത്
K P Dhanapalan


Ernakulam , 30 മെയ് (H.S.)

കോണ്ഗ്രസ് നേതാവും പാര്ലമെൻ്റ് മുന് അംഗവുമായ കെ പി ധനപാലന് അന്തരിച്ചു. ഗുരുതരാവസ്ഥയില് വടക്കന് പറവൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്ച്ചയോടെയാണ് അന്തരിച്ചത്. മൃതദേഹം പറവൂരിലെ സ്വകാര്യ ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് കാലമായി ധനപാലന് ശാരീരിക ബുദ്ധിമുട്ടുകള് നേരിട്ടിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നും റിപ്പോർട്ടുകള് വന്നിരുന്നു. എന്നാല് രോഗാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള് അദ്ദേഹം നല്കിയിരുന്നില്ല. എന്നാല് തൻ്റെ ശാരീരിക ബുദ്ധിമുട്ടുകള് വകവയ്ക്കാതെ പൊതു പ്രവര്ത്തന രംഗത്ത് അദ്ദേഹം സജീവമായി പ്രവര്ത്തിച്ചു.

ഏതാനും ദിവസങ്ങള്ക്ക് മുമ്പ് പറവൂരില് നടന്ന വി ഡി സതീശൻ്റെ അനുമോദന ചടങ്ങില് ഉള്പ്പെടെ അദ്ദേഹം പങ്കെടുത്തിരുന്നു. ഇന്നലെ അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളാവുകയും ആശുപത്രിയില് പ്രവേശിക്കുകയും ചെയ്തു.

എറണാകുളം ജില്ലയില് കെപിസിസി ഭാരവാഹിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാര്ത്ഥി സംഘടനയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് രാഷ്ട്രീയത്തിലേക്ക് എത്തിയ വ്യക്തിയാണ്. 2009 ലെ ലോക്സഭ തെരഞ്ഞെടുപ്പില് ചാലക്കുടി മണ്ഡലത്തില് നിന്നാണ് പാര്ലമെൻ്റിലേക്ക് അദ്ദേഹം ആദ്യമായി തെരഞ്ഞെടുത്തത്.

എറണാകുളം ജില്ലയിലെ നോര്ത്ത് പറവൂരില് കെ.കെ.പങ്കജാക്ഷൻ്റെയും മാധവിയുടേയും മകനായി 1950 ഏപ്രിൽ നാലിന് ജനിച്ചു. ആലുവ യു സി കോളജിൽ നിന്ന് കെമിസ്ട്രിയില് ബിരുദം നേടി.

രാഷ്ട്രീയ ജീവിതം

കോൺഗ്രസിൻ്റെ വിദ്യാർഥി സംഘടനയായ കെഎസ്യുവിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്.

കെഎസ്യുവിൻ്റെ യൂണിറ്റ് പ്രസിഡൻ്റായും എറണാകുളം ജില്ലാ സെക്രട്ടറിയായും യൂത്ത് കോൺഗ്രസിൻ്റെ നോർത്ത് പറവൂർ മണ്ഡലം പ്രസിഡൻ്റ് എറണാകുളം ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്നി നിലകളിലും പ്രവർത്തിച്ചു.

1979 മുതൽ 1984 വരെ നോർത്ത് പറവൂർ മുനിസിപ്പൽ ചെയർമാനായും 1995 മുതൽ 2000 വരെ നോർത്ത് പറവൂർ മുൻസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചു.

എറണാകുളം ഡിസിസിയുടെ സെക്രട്ടറിയായും വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ച ധനപാലൻ 2001 മുതൽ 2007 വരെ എറണാകുളം ഡിസിസി പ്രസിഡൻ്റായിരുന്നു. 2014 ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്ന നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കേക്കര സീറ്റ് ധനപാലന് നൽകിയെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം പിന്മാറേണ്ടി വന്നു. മുന്മുഖ്യമന്ത്രി എ കെ ആൻറണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയായിരുന്നു കെ പി ധനപാലൻ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News