'രക്ഷാപ്രവര്ത്തന'ത്തില് നരഹത്യാശ്രമം ചുമത്തി; പിണറായിയുടെ ഗൺമാൻമാർക്ക് കുരുക്ക്
Alappuzha, 30 മെയ് (H.S.) ആലപ്പുഴ: നവകേരള സദസിനിടെ പ്രതിഷേധിച്ചവർക്കെതിരെ നടത്തിയ ''രക്ഷാപ്രവര്‍ത്തന''ത്തില്‍ പ്രതികള്‍ക്കെതിരെ നരഹത്യാശ്രമം ചുമത്തി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോർട്ട് നൽകി. ഗുരുതര വകുപ്പുകൾ കൂടി ചേർത്തതോടെ കേസിൽ മുൻ മ
GUN MAN ATTACK CASE UPDATES


Alappuzha, 30 മെയ് (H.S.)

ആലപ്പുഴ: നവകേരള സദസിനിടെ പ്രതിഷേധിച്ചവർക്കെതിരെ നടത്തിയ 'രക്ഷാപ്രവര്‍ത്തന'ത്തില്‍ പ്രതികള്‍ക്കെതിരെ നരഹത്യാശ്രമം ചുമത്തി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോർട്ട് നൽകി. ഗുരുതര വകുപ്പുകൾ കൂടി ചേർത്തതോടെ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷ പിൻവലിച്ചു. നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നതിനാൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. തുടർന്ന് ഇന്ന് കോടതിയിൽ ഹാജരായി ജാമ്യം നേടാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് തന്നെ അന്വേഷണ സംഘം പുതിയ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News