Enter your Email Address to subscribe to our newsletters

Thiruvananthapuram , 30 മെയ് (H.S.)
രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനത്തിൽ സേവന പ്രവർത്തനങ്ങൾ നടത്താൻ ബി ജെ പി..നേമം എം എൽ എ ശ്രീ രാജീവ് ചന്ദ്രശേഖറിൻ്റെ ജന്മദിനമായ മെയ് 31-ന് മണ്ഡലത്തിലെ വാർഡ് കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവനപ്രവർത്തനങ്ങൾ നടത്തും.
മണ്ഡലത്തിലെ കിടപ്പുരോഗികൾ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. ബന്ധപ്പെട്ട വാർഡ് കൗൺസിലർമാരുടെ മേൽനോട്ടത്തിലായിരിക്കും വിതരണ പ്രവർത്തനങ്ങൾ നടക്കുക.
തുലവിളയിൽ ദേശീയപാതയോട് ചേർന്ന് ഒരുക്കിവരുന്ന എംഎൽഎ ഓഫീസ് പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ മണ്ഡലവാസികൾക്ക് കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് ബിജെപി കൗൺസിലർമാർ അറിയിച്ചു.
മണ്ഡലത്തിൽ നിന്ന് വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ തെരഞ്ഞെടുത്ത എല്ലാ ജനപ്രതിനിധികൾക്കും കക്ഷിരാഷ്ട്രീയ ഭേദമന്യേ ആവശ്യമായ പിന്തുണയും സേവനങ്ങളും ഉറപ്പാക്കുന്ന തരത്തിലായിരിക്കും എംഎൽഎ ഓഫീസ് പ്രവർത്തിക്കുക. ജനകീയ വികസനവും സേവനപ്രവർത്തനങ്ങളും മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് ഓഫീസ് മുഖേന ലക്ഷ്യമിടുന്നതെന്ന് ബിജെപി മണ്ഡലം നേതൃത്വം വ്യക്തമാക്കി.
നിയമസഭ തെരെഞ്ഞെപ്പിൽ നേമം മണ്ഡലം ബി ജെ പി തിരിച്ചു പിടിച്ചിരുന്നു.. രാജീവ് ചന്ദ്രശേഖർ ആണ് നിലവിൽ നേമം മണ്ഡലത്തിലെ എം എൽ എ..വി ശിവൻകുട്ടിയെ പരാജയപ്പെടുത്തി നേമം മണ്ഡലം തിരിച്ചു പിടിച്ചതോടെ മണ്ഡലത്തിൽ കൂടുതൽ സജീവമാകാൻ ബി ജെ പി പ്രവർത്തകർക്ക് അദ്ദേഹം നിർദേശം നൽകി.. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫിസ് നേമം മണ്ഡലത്തിൽ ആരംഭിച്ചു
തെരെഞ്ഞെടുപ്പിന് മുൻപ് തന്നെ മണ്ഡലങ്ങളിൽ നല്ല രീതിയിൽ പ്രവർത്തിച്ചവർക്ക് വിജയം ലഭിച്ചു എന്ന് രാജീവ് ചന്ദ്രശേഖർ തെരെഞ്ഞെടുപ്പിന് ശേഷം നടന്ന ബി ജെ പി നേതൃ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.. നേമത്തിന് പുറമെ കഴക്കൂട്ടവും ബിജെ പി വിജയിച്ച ചാത്തന്നൂരും ചൂണ്ടിക്കട്ടിയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം.. കഴക്കൂട്ടത് വി മുരളീധരൻ വളരെ നല്ല പ്രചാരണം ആണ് നടത്തിയതെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി
കെ സുരേന്ദ്രൻ ഉൾപ്പെടെ ഉള്ള നേതാക്കൾ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് മണ്ഡലത്തിൽ മണ്ഡലത്തിൽ സജീവമാകുന്നതെന്നും അതാണ് പരാജയത്തിന് കാരണമെന്നുമാണ് രാജീവ് ചന്ദ്രശേഖർ യോഗത്തിൽ പറഞ്ഞിരുന്നത്.. അതുകൊണ്ട് നല്ല രീതിയിൽ മണ്ഡലത്തിൽ പ്രവർത്തിച്ചാൽ അതിന്റെ ഫലം ഉണ്ടാകുമെന്നാണ് സംസ്ഥാന അധ്യക്ഷന്റെ അഭിപ്രായം. ഇക്കാര്യം മുന്നിൽ കണ്ടാണ് മണ്ഡലത്തിൽ കൂടുതൽ സജീവമാകാൻ രാജീവ് ചന്ദ്രശേഖർ തീരുമാനം എടുത്തത്..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR