Enter your Email Address to subscribe to our newsletters

New delhi, 30 മെയ് (H.S.)
ഡല്‍ഹിയില്‍ 9 തീവ്രവാദികള്‍ പിടിയില്‍. ആണവകേന്ദ്രങ്ങളടക്കം രാജ്യത്തെ തന്ത്രപ്രധാന മേഖലകള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട ഒന്‍പതുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്ഐയുമായും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായും ബന്ധമുള്ള ഒന്‍പതുപേരെയാണ് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ്ചെയ്തത്. ഇവരില്‍നിന്ന് വലിയതോതില്‍ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഡല്‍ഹി, മുംബൈ, പഞ്ചാബ് സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. അതേസമയം, പിടിയിലായവരുടെ കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
രാജ്യത്തെ തന്ത്രപ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരേയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. രാജ്യത്തെ വിവിധ ആണവകേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഊര്‍ജനിലയങ്ങള്‍ തുടങ്ങിയവയാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്ന പട്ടികയിലുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ ശനിയാഴ്ച വൈകിട്ട് നടത്തുന്ന പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നേരത്തേതന്നെ കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നു. ഇതിനിടെയാണ് പാക് ബന്ധമുള്ള ഒന്‍പതുപേരെ പോലീസ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.
---------------
Hindusthan Samachar / Sreejith S