അനധികൃത കുടിയേറ്റക്കാരെ നിയമപരമായി കൈകാര്യം ചെയ്യും; വിദേശകാര്യമന്ത്രാലയം
New delhi, 30 മെയ് (H.S.) അനധികൃത കുടിയേറ്റക്കാരെയും നിയമപരമായി കൈകാര്യം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കി. പൗരത്വ പരിശോധനയ്ക്കായി 2,680 ല്‍ അധികം കേസുകള്‍ ബംഗ്ലാദേശിലേക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി അയച്ച് കൊടുത്ത
randhir-jaiswal


New delhi, 30 മെയ് (H.S.)

അനധികൃത കുടിയേറ്റക്കാരെയും നിയമപരമായി കൈകാര്യം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കി. പൗരത്വ പരിശോധനയ്ക്കായി 2,680 ല്‍ അധികം കേസുകള്‍ ബംഗ്ലാദേശിലേക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി അയച്ച് കൊടുത്തിട്ടുണ്ടെന്ന് വാര്‍ത്താസമ്മേളനത്തിനിടെ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

അഞ്ച് വര്‍ഷത്തിലേറെയായി പൗരത്വം സ്ഥിരീകരിക്കപ്പെടാത്ത നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട് .ഈ വിഷയത്തില്‍ ബംഗ്ലാദേശില്‍ നിന്ന് നേരത്തെ മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. പൗരത്വ പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഈ ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്താന്‍ ഞങ്ങള്‍ക്ക് കഴിയും. ഇന്ത്യയില്‍ താമസിക്കുന്ന എല്ലാ അനധികൃത പൗരന്മാരെയും നിയമപ്രകാരം നേരിടുമെന്നും ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം അത്തരം ആളുകളെ പരിശോധനയ്ക്ക് ശേഷം ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കാന്‍ കഴിയുമെന്നും ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നതിനിടെ വംശീയതക്കെതിയായ ജയ്സ്വാളിന്റെ പരാമര്‍ശം. സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്കെതിരെ ഒരാള്‍ വംശീയ പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോയെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ 'ഞാന്‍ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ടിട്ടില്ല. പക്ഷേ ഒരു തരത്തിലുള്ള വംശീയതയും അംഗീകരിക്കാനാവുന്നല്ല' എന്ന് ജയ്സ്വാള്‍ മറുപടി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News