കോണ്ഗ്രസ് നിയമസഭാ കക്ഷി യോഗം ഉടന്; കര്ണാടക മുഖ്യമന്ത്രിയെ ഇന്നറിയാം
Bengaluru, 30 മെയ് (H.S.) കര്‍ണാടക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാലു മണിക്ക് ചേരും. സിദ്ധരാമയ്യ രാജിവച്ചതിനെ തുര്‍ന്ന് മുഖ്യമന്ത്രിയെ യോഗം തിരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കര്‍ണാടകയില്‍ അധികാര കൈമാറ്റം ഉറപ്പാക്കിയതിന് പിന്നാലെ
DK Shivakumar


Bengaluru, 30 മെയ് (H.S.)

കര്‍ണാടക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാലു മണിക്ക് ചേരും. സിദ്ധരാമയ്യ രാജിവച്ചതിനെ തുര്‍ന്ന് മുഖ്യമന്ത്രിയെ യോഗം തിരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കര്‍ണാടകയില്‍ അധികാര കൈമാറ്റം ഉറപ്പാക്കിയതിന് പിന്നാലെ, മന്ത്രിസഭാ അംഗങ്ങള്‍, എംഎല്‍സിമാര്‍, രാജ്യസഭാ നോമിനികള്‍ എന്നിവരുമായി കോണ്‍ഗ്രസ് വെള്ളിയാഴ്ച കൂടിയാലോചനകള്‍ നടത്തി .

ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് വിധാന്‍ സൗധ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചാണ് യോഗം നടക്കുകയെന്ന് നിയമസഭാ പാര്‍ട്ടി സെക്രട്ടറി അല്ലാമ പ്രഭു പാട്ടീല്‍ എംഎല്‍എമാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയുടെ രാജി ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ട് സ്വീകരിച്ച് മന്ത്രിസഭ പിരിച്ചുവിട്ടതിന് ശേഷമാണ് ഈ യോഗം നിശ്ചയിച്ചിരിക്കുന്നത്. സിദ്ധരാമയ്യയുടെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ. ശിവകുമാറിനെ ഇന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കും.

നിലവിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ യോഗത്തില്‍ അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍, എഐസിസി ജനറല്‍ സെക്രട്ടറിയും കര്‍ണാടക സംസ്ഥാന ചുമതലയുമുള്ള രണ്‍ദീപ് സിംഗ് സുര്‍ജേവാല, നിയമസഭാ കൗണ്‍സില്‍ സ്പീക്കര്‍ എന്‍.എസ്. ബൊസരാജു, പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. എല്ലാ എംഎല്‍എമാരും നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമാണെന്ന് കത്തില്‍ പറയുന്നു.

ഇതിനിടയില്‍ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള നേതൃത്വ പ്രശ്നം പരിഹരിക്കപ്പെട്ടു. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നീട് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഡല്‍ഹിയിലേക്ക് പോയി. വെള്ളിയാഴ്ച ഇരു നേതാക്കളും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തി അധികാര കൈമാറ്റത്തെക്കുറിച്ചും പുതിയ മന്ത്രിസഭ രൂപീകരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു

---------------

Hindusthan Samachar / Sreejith S


Latest News