വിവാഹത്തില്നിന്ന് പിന്മാറന് ശ്രമിച്ച കാമുകിക്ക് ക്രൂരമര്ദനം; മരിച്ചെന്നു കരുതി റോഡില് തള്ളി; യുവാവ് അറസ്റ്റില്
Kochi, 30 മെയ് (H.S.) കിഴക്കമ്പലം: ന്മ വിവാഹത്തില്‍ നിന്നു പിന്‍മാറാന്‍ ആവശ്യപ്പെട്ട കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ക്രൂരമായി മര്‍ദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മരിച്ചെന്നു കരുതി റോഡില്‍ ഉപേക്ഷിക
arrest


Kochi, 30 മെയ് (H.S.)

കിഴക്കമ്പലം: ന്മ വിവാഹത്തില്‍ നിന്നു പിന്‍മാറാന്‍ ആവശ്യപ്പെട്ട കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ക്രൂരമായി മര്‍ദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മരിച്ചെന്നു കരുതി റോഡില്‍ ഉപേക്ഷിക്കുകയും ചെയ്ത കേസില്‍ കോതമംഗലം സ്വദേശി നിതിനെ (31) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്.

പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമാണ് യുവതി. നിതിന്റെ വിവാഹം ഉറപ്പിച്ചതോടെ വിവാഹബന്ധത്തില്‍നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവര്‍ തമ്മില്‍ കലഹമുണ്ടായി. കടുത്ത മര്‍ദനത്തിനൊടുവില്‍ യുവതി മരിച്ചെന്നു കരുതി നിതിന്‍, ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസില്‍ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. പുലര്‍ച്ചെ ബോധം വീണ്ടു കിട്ടിയ യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംക്ഷനില്‍ എത്തി നാട്ടുകാരെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News