Enter your Email Address to subscribe to our newsletters

Kozhikkode, 30 മെയ് (H.S.)
തിരൂരങ്ങാടിയില്‍ ലോറി നിറയെ സ്‌ഫോടക വസ്തുക്കള്‍ എത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ മലപ്പുറം ജില്ലയില്‍ രണ്ടിടങ്ങളില്‍ പരിശോധന നടത്തി. തിരൂരങ്ങാടിയിലെ ഗോഡൗണിലും ലോറി ഉടമയുടെ വണ്ടൂര്‍ പുതിയത്തുകുന്നിലെ ഭാര്യവീട്ടിലുമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതിന്റെയും സൂക്ഷിച്ചതിന്റെയും സാഹചര്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത് സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് പരിശോധന നടത്തിയതെന്നാണ് വിവരം കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
മലപ്പുറത്തെ കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ കാസര്‍കോട് ചിറ്റാരിക്കലില്‍ നടത്തിയ റെയ്ഡിലും സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. ഉഗ്ര സ്‌ഫോടക ശേഷി ഉണ്ടെന്നു കരുതുന്ന ജലറ്റിന്‍ സ്റ്റിക്കുകള്‍ ആണ് പിടിച്ചെടുത്തത്. കടുമേനി പട്ടയങ്ങാനം ആണ് റെയ്ഡ് നടക്കുന്നത്.
കടുമേനി സ്വദേശി ജോര്‍ജിന്റെ വീട്ടില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. അഞ്ച് വര്‍ഷം പഴക്കമുള്ള ജലാറ്റിന്‍ സ്റ്റിക്കുകളാണ് പിടികൂടിയത്. എന്‍ഐഎ സംഘം ഇത് കസ്റ്റഡിയില്‍ എടുത്തു. ഫെബ്രുവരിയിലാണ് മലപ്പുറം ചെമ്മാട് വന്‍ തോതില്‍ സ്‌ഫോടക വസ്തു പിടികൂടിയത്.
ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. മലപ്പുറം ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതില്‍ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാന്‍ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്‌ഫോട വസ്തുക്കള്‍ കണ്ടത്.
---------------
Hindusthan Samachar / Sreejith S