വിഴിഞ്ഞത്തിന് ചരിത്രനേട്ടം; ചരക്കുനീക്കത്തില് റെക്കോര്ഡ്
Thiruvanathapuram, 30 മെയ് (H.S.) വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം തുടങ്ങി 18 മാസങ്ങള്‍ക്കുള്ളില്‍ 20 ലക്ഷം ടിഇയു കൈകാര്യം ചെയ്ത് ചരിത്രനേട്ടം കൈവരിച്ച് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. രാജ്യത്തെ ഏറ്റവും വേഗമേറിയ നേട്ടമാണിതെന്ന് തുറമുഖ അധികൃതര്‍ അവകാശപ്
vizhinjam


Thiruvanathapuram, 30 മെയ് (H.S.)

വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം തുടങ്ങി 18 മാസങ്ങള്‍ക്കുള്ളില്‍ 20 ലക്ഷം ടിഇയു കൈകാര്യം ചെയ്ത് ചരിത്രനേട്ടം കൈവരിച്ച് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. രാജ്യത്തെ ഏറ്റവും വേഗമേറിയ നേട്ടമാണിതെന്ന് തുറമുഖ അധികൃതര്‍ അവകാശപ്പെട്ടു. തുറമുഖത്ത് 67 അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസലുകള്‍ ഉള്‍പ്പെടെ ഇതിനകം 950ല്‍ അധികം കപ്പലുകള്‍ എത്തി. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എംഎസ്സി ഐറിന, എംഎസ്സി വെറോണ എന്നിവയും ഇവിടെ നങ്കൂരമിട്ടു.സംസ്ഥാനസര്‍ക്കാര്‍ ഉടമസ്ഥതയില്‍, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ നിര്‍മിച്ച തുറമുഖത്തിന്റെ വാണിജ്യ പ്രവര്‍ത്തനം 2024 ഡിസംബറില്‍ തുടങ്ങി. 2025 മേയില്‍ രാജ്യത്തിനു സമര്‍പ്പിച്ചു.

2025 ഓഗസ്റ്റില്‍ വിഴിഞ്ഞം 10 ലക്ഷം ടിഇയു നേട്ടം കൈവരിച്ചു. രാജ്യാന്തര കപ്പല്‍ പാതയില്‍നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതിചെയ്യുന്ന വിഴിഞ്ഞം ദക്ഷിണേഷ്യ, പശ്ചിമേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്ബായി വളരുകയാണ്. രാജ്യത്തെ വലിയൊരു വിഹിതം ട്രാന്‍സ്ഷിപ്‌മെന്റ് ചരക്കുകള്‍ വിദേശ ഹബ്ബുകളിലൂടെയാണു കൈകാര്യം ചെയ്തിരുന്നത്. ഏകദേശം 16,000 കോടി രൂപയുടെ നിക്ഷേപത്തോടെ തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം പുരോഗമിക്കുകയാണ്. 2028ഓടെ പൂര്‍ത്തിയാകും. തുടര്‍ന്ന് കണ്ടെയ്‌നര്‍ കൈകാര്യശേഷി വര്‍ധിച്ച് സമ്പൂര്‍ണ എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട്(എക്‌സിം) പ്രവര്‍ത്തനങ്ങള്‍ക്കു വഴിയൊരുങ്ങും.

---------------

Hindusthan Samachar / Sreejith S


Latest News