മൂന്നാറിൻ്റെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ രംഗത്ത്
Idukki , 31 മെയ് (H.S.) പ്രകൃതിഭംഗികൊണ്ട് ലോകസഞ്ചാരികളുടെ മനസ്സ് കവർന്ന മൂന്നാറിൻ്റെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ രംഗത്ത്. മൂന്നാറിൻ്റെ ടൂറിസം സാധ്യതകൾ പൂർണ്ണമായി
NEW DEVELOPMENTS OF MUNNAR


Idukki , 31 മെയ് (H.S.)

പ്രകൃതിഭംഗികൊണ്ട് ലോകസഞ്ചാരികളുടെ മനസ്സ് കവർന്ന മൂന്നാറിൻ്റെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ രംഗത്ത്. മൂന്നാറിൻ്റെ ടൂറിസം സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനൊപ്പം, ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് പരമാവധി മുൻഗണന നൽകുകയാണ് പുതിയ പദ്ധതികളുടെ ലക്ഷ്യം.

ടൂറിസം പൊലീസ് സ്റ്റേഷൻ പരിഗണനയിൽ

മൂന്നാറിൽ അടിയന്തരമായി ഒരു ടൂറിസം പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്ന കാര്യം സർക്കാരിൻ്റെ സജീവ പരിഗണനയിലാണെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി. സി വിഷ്ണുനാഥ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആലോചിച്ച് അന്തിമ തീരുമാനമെടുക്കും. മൂന്നാറിൽ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെയും വ്യക്തികളുടെയും യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അതിർത്തി കടന്നുള്ള സുരക്ഷാ ഏകോപനംവിനോദസഞ്ചാരികൾക്ക് നേരെയുണ്ടാകുന്ന ഏതൊരു ചെറിയ ആക്രമണത്തെയും സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും അനിഷ്ടസംഭവങ്ങൾ പൂർണ്ണമായി ഒഴിവാക്കാനും അന്തർസംസ്ഥാന തലത്തിൽ വിപുലമായ സുരക്ഷാ ഏകോപനം നടപ്പിലാക്കും. ഇതിനായി ഇടുക്കി ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും, അയൽ സംസ്ഥാനത്തെ അതിർത്തി ജില്ലകളിലെ കളക്ടർമാർ, പൊലീസ് മേധാവികൾ എന്നിവരുമായി ചേർന്ന് സംയുക്തമായി പ്രവർത്തിക്കും.

ആഗോള തലത്തിലേക്ക് മൂന്നാർകേരളത്തിൻ്റെ ടൂറിസം വരുമാനത്തിൽ വലിയ പങ്കുവഹിക്കുന്ന മൂന്നാറിനെ കൂടുതൽ മനോഹരിയാക്കി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ശക്തമായ നടപടികൾ സർക്കാർ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്കരണം, മികച്ച യാത്രാസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട് മൂന്നാറിനെ അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷിത സൗഹൃദ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യം.

യോഗത്തിലെ പ്രധാന പ്രഖ്യാപനങ്ങളും തീരുമാനങ്ങളും

ഗൈഡുകൾക്ക് പ്രത്യേക പരിശീലനം

മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡുകൾക്ക് കിറ്റ്സിൻ്റെ (കേരള ഇൻസ്റ്റിട്യൂട് ഓഫ് ടൂറിസം ആൻ്റ് ട്രാവൽ സ്റ്റഡീസ്) കീഴിൽ വിദഗ്ദ പരിശീലനം നൽകും.

ഗതാഗതക്കുരുക്കിന് പരിഹാരം (എലിവേറ്റഡ് പാത)

മൂന്നാറിലെ കടുത്ത ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് 'എലിവേറ്റഡ് പാത' എന്ന ആശയം യോഗത്തിൽ ഉയർന്നു വന്നു. ഇക്കാര്യം ദേശീയ പാത അതോരിറ്റിയുമായി ചർച്ച ചെയ്യും. കൂടാതെ റോഡുകൾ വീതി കൂട്ടുന്നതിന് ഭൂമി വിട്ടു കിട്ടുന്നതിലുൾപ്പടെ സർക്കാർ ഇടപെടും.

പാർക്കിംഗ് പ്രശ്നം പരിഹരിക്കല്വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി പാർക്കിംഗിനായി വിട്ടുകിട്ടുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ടോയ്ലറ്റുകൾകോവിഡിന് ശേഷം ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയ കേന്ദ്രമായി മൂന്നാർ മാറി. 2025-ൽ മാത്രം മൂന്ന് കോടി സഞ്ചാരികളാണ് ഇവിടെയെത്തിയത്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളിലുള്ളത് പോലുള്ള ആധുനിക ടോയ്ലറ്റ് സംവിധാനം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കും.

മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവുംമൂന്നാറിലെ മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണും. അഡ്വഞ്ചർ ടൂറിസം ഓരോ പ്രദേശത്തിൻ്റെയും സവിശേഷ സാഹചര്യമനുസരിച്ചാണ് നടപ്പിലാക്കേണ്ടത്. മൂന്നാർ പോലെ അതീവ പരിസ്ഥിതി ദുർബല പ്രദേശമായതിനാൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

ഡീൻ കുര്യാക്കോസ് എം. പി, എഫ്. രാജ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല സ്റ്റീഫൻ, വൈസ് പ്രസിഡൻ്റ് ടി.എസ് സിദ്ദിഖ്, ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്ടർ എം. അജ്ഞന, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ. എം, ദേവികുളം സബ്കളക്ടർ വി.എം ആര്യ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News