പാലക്കാട് വിമാനത്താവളം വരുന്നു; വ്യാവസായിക ഇടനാഴിയും, അര ലക്ഷം പേര്ക്ക് ജോലി
Palakkad , 31 മെയ് (H.S.) പാലക്കാട് വിമാനത്താവളം വരുന്നതിനുള്ള നടപടികള് പുരോഗമിക്കുന്നു. കേന്ദ്രം സാധ്യതാ പഠനത്തിന് നിര്ദേശം നല്കി എന്ന് വികെ ശ്രീകണ്ഠന് എംപി മാധ്യമങ്ങളോട് പറഞ്ഞു. വ്യാവസായിക ഇടനാഴി പാലക്കാട് വരുന്നുണ്ട്. അന്തര്ദേശീയ കമ്പനികള് ഇവ
VK Shrikandan


Palakkad , 31 മെയ് (H.S.)

പാലക്കാട് വിമാനത്താവളം വരുന്നതിനുള്ള നടപടികള് പുരോഗമിക്കുന്നു. കേന്ദ്രം സാധ്യതാ പഠനത്തിന് നിര്ദേശം നല്കി എന്ന് വികെ ശ്രീകണ്ഠന് എംപി മാധ്യമങ്ങളോട് പറഞ്ഞു.

വ്യാവസായിക ഇടനാഴി പാലക്കാട് വരുന്നുണ്ട്. അന്തര്ദേശീയ കമ്പനികള് ഇവിടെയുള്ള സ്മാര്ട്ട് സിറ്റിയില് എത്തും. അര ലക്ഷം പേര്ക്ക് ജോലി അവസരം ഒരുങ്ങുമെന്നും എംപി പ്രത്യാശ പ്രകടിപ്പിച്ചു.

നിലവില് കേരളത്തില് നാല് വിമാനത്താവളങ്ങളുണ്ട്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂര് ജില്ലകളിലാണ് വിമാനത്താവളങ്ങളുള്ളത്. പത്തനംതിട്ടയിലും വിമാനത്താവളം വരുമെന്ന് നേരത്തെ വാര്ത്തകളുണ്ടായിരുന്നു. ഇതിന് പുറമെയാണ് പാലക്കാട് കൂടി വിമാനത്താവളം വരുന്നത്. തൊട്ടടുത്ത പ്രധാന നഗരമായ തമിഴ്നാട്ടിലെ കോയമ്പത്തൂരില് വിമാനത്താവളമുണ്ട്.

പാലക്കാട് മികച്ച അന്താരാഷ്ട്ര വിമാനത്താവളം വരുമെന്ന് ശ്രീകണ്ഠന് എംപി പറഞ്ഞു. പ്രാഥമിക നടപടികള് ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്ഷം വിഷയത്തില് പാര്ലമെന്റില് സബ്മിഷന് അവതരിപ്പിച്ചിരുന്നു. കൂടാതെ വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നല്കി. അദ്ദേഹത്തിന് ഇക്കാര്യം ബോധ്യമായി എന്നും ശ്രീകണ്ഠന് പറയുന്നു.

പാലക്കാട്ടെ പുതുശേരിയില് വ്യാവസായിക ഇടനാഴി വരികയാണ്. 10000 കോടി രൂപ മുതല്മുടക്കി വരുന്ന പദ്ധതിയാണിത്. കേരളത്തിലെ നമ്പര് വണ് സ്മാര്ട്ട് സിറ്റിയാകും പുതുശേരിയിലേത്. അന്താരാഷ്ട്ര കമ്പനികള് ഇവിടെ നിക്ഷേപം ഇറക്കും. നിലവിലെ കണക്കുകള് പ്രകാരം അര ലക്ഷം പേര്ക്ക് തൊഴില് അവസരം ഒരുങ്ങും.

പാലക്കാട് വിമാനത്താവളത്തെ കുറിച്ച് ആദ്യം പറഞ്ഞപ്പോള് തന്നെ കളിയാക്കിയവരുണ്ട്. കൊച്ചി വിമാനത്താവളം വരുന്ന കാലത്ത് കെ കരുണാകരനെ കളിയാക്കിയവരും ഉണ്ടായിരുന്നു. പാലക്കാട് വിമാനത്താവളത്തിന്റെ സാധ്യതാ പഠനത്തിന് നിര്ദേശം നല്കിയിരിക്കുകയാണ് കേന്ദ്രം. കേരളത്തില് ഭരണമാറ്റം ഉണ്ടായത് ഇക്കാര്യത്തില് ഇരട്ടി പ്രതീക്ഷ നല്കുന്നു എന്നും ശ്രീകണ്ഠന് എംപി പറഞ്ഞു.

മുഖ്യമന്ത്രി വിഡി സതീശനുമായി വിഷയം ചര്ച്ച ചെയ്യുമെന്നും എംപി പറഞ്ഞു. ഗ്രീന്ഫീല്ഡ് വിമാനത്താവളത്തിന് അപേക്ഷ ലഭിച്ചാല് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി കെ രാംമോഹന് നായിഡു നേരത്തെ വികെ ശ്രീകണ്ഠനെ അറിയിച്ചിരുന്നു. 252 ഗ്രീന്ഫീല്ഡ് എയര്പോര്ട്ട് ആരംഭിക്കാന് കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഈ സാധ്യതയാണ് പാലക്കാടിന് ഉപയോഗപ്പെടുത്താന് എംപി ശ്രമിക്കുന്നത്.

കാര്ഷികം, വ്യവസായം എന്നിവയ്ക്കെല്ലാം ഗുണം ചെയ്യും പുതിയ വിമാനത്താവളം. മാത്രമല്ല, നിരവധി പ്രവാസികള് ഉള്ള ജില്ല കൂടിയാണ് പാലക്കാട് എന്ന് എംപി പറഞ്ഞു. ഇനി സ്ഥലം കണ്ടെത്തണം, സാധ്യതയുള്ള സ്ഥലങ്ങളില് പരിശോധന നടത്തും. പാടങ്ങള് നികത്താതെ വിമാനത്താവളം വരണം എന്നാണ് എംപി പറയുന്നത്. സംസ്ഥാനത്തുണ്ടായ ഭരണമാറ്റം അനുകൂല സാഹചര്യമായി എംപി കരുതുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News