സിബിഎസ്ഇ പരീക്ഷാ വിവാദത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
Newdelhi,31 മെയ് (H.S.) സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയ (OSM) വിവാദത്തിൽ കേന്ദ്ര സർക്കാരിനെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു കൂട്ടം വിദ്യാർഥികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ച അദ്ദേഹം, മോദി സർക്കാരിനോട് ലളിതമായ ചോദ്യങ്ങൾ ച
Rahul Gandhi


Newdelhi,31 മെയ് (H.S.)

സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയ (OSM) വിവാദത്തിൽ കേന്ദ്ര സർക്കാരിനെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു കൂട്ടം വിദ്യാർഥികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ച അദ്ദേഹം, മോദി സർക്കാരിനോട് ലളിതമായ ചോദ്യങ്ങൾ ചോദിച്ചതിന് മറുപടിക്ക് പകരം അപമാനം നേരിടേണ്ടി വന്ന ധീരരായ യുവ ഇന്ത്യക്കാരാണ് ഇവരെന്നും വിശേഷിപ്പിച്ചു.

ഇന്ത്യയിലെ വിദ്യാർഥികൾ ശോഭനമായ ഒരു ഭാവി അർഹിക്കുന്നുണ്ടെന്നും അവർക്ക് അത് ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വീഡിയോ പങ്കുവെച്ചുകൊണ്ട്, എൻ്റെ സഹ 'ദേശവിരുദ്ധ സോറോസ് ഏജൻ്റുമാരുമായി' നടത്തിയ വെളിപ്പെടുത്തൽ സംഭാഷണം എന്നാണ് രാഹുൽ ഇതിനെ വിശേഷിപ്പിച്ചത്.

വീഡിയോയിൽ ഗാന്ധി വിദ്യാർഥികളുമായി അവരുടെ ദുരനുഭവത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. ന്യായമായ ആശങ്കകളും പ്രശ്നങ്ങളും ഉന്നയിച്ചതിന് ശേഷം അവരെ പാകിസ്ഥാനികൾ എന്നും ഡീപ് സ്റ്റേറ്റ് ഏജൻ്റുമാർ എന്നും മുദ്രകുത്തിയെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ വിദ്യാർഥികളാണ്. നിങ്ങൾ നിങ്ങളുടെ ഉത്തരക്കടലാസുകൾ മാത്രമാണ് ആവശ്യപ്പെടുന്നത്. ഇപ്പോൾ പെട്ടെന്ന് നിങ്ങൾ ദേശവിരുദ്ധരായി മാറിയിരിക്കുന്നു. ഒരു പ്രശ്നം പരിഹരിക്കണമെങ്കിൽ ആദ്യം ആ പ്രശ്നമുണ്ടെന്ന് അംഗീകരിക്കണം. എന്നാൽ സർക്കാർ പ്രശ്നം അംഗീകരിക്കാൻ തയ്യാറാകാതെ, പാവം കുട്ടികളെ കുറ്റപ്പെടുത്തുകയാണ്; 'നിങ്ങൾ ഡീപ്പ് സ്റ്റേറ്റ് ആണ്, ചാരന്മാരാണ്, ഭീകരവാദികളാണ്' എന്നൊക്കെയാണ് പറയുന്നത്, ഓൺ-സ്ക്രീൻ മാർക്കിംഗ് വിവാദത്തിൽ സർക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് രാഹുൽ ഗാന്ധി വീഡിയോയിൽ പറയുന്നു.

ഓൺ സ്ക്രീൻ മൂല്യനിർണയ സംവിധാനം, പോസ്റ്റ് റിസൾട്ട് പോർട്ടലിലെ സാങ്കേതിക തകരാറുകൾ, കൂടാതെ മാർക്ക് വ്യത്യാസങ്ങൾ എന്നിവയെ പറ്റി സിബിഎസ്ഇ പരീക്ഷാഫലവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നരുന്നു.

മുൻപ് വിവാദങ്ങളിൽപ്പെട്ട കോഎംപ്റ്റ് എഡ്യു ടെക് എന്ന കമ്പനിക്ക് എങ്ങനെയാണ് പരീക്ഷാ നടത്തിപ്പിൻ്റെ കരാർ ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. കമ്പനിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്നും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്ത വിദ്യാഭ്യാസ മന്ത്രിയെ പ്രധാനമന്ത്രി നേരത്തെ പുറത്താക്കേണ്ടതായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം സിബിഎസ്ഇ പരീക്ഷാ ഫലത്തിൽ ക്രമക്കേടുകൾ നടന്നതായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി സമ്മതിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിൽ ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അതിൻ്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചിരുന്നു. ഇതിന് പരിഹാരമായി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകളുടെ പുനർമൂല്യനിർണയ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒരു വിദ്യാർഥിയുടെയും പരാതി പരിഹരിക്കപ്പെടാതെ പോകില്ലെന്ന് ഉറപ്പാക്കുമെന്നും കേന്ദ്രം അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News