Enter your Email Address to subscribe to our newsletters

Newdelhi,31 മെയ് (H.S.)
ഇന്തോ-പസഫിക് മേഖലയിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സിംഗപ്പൂരിൽ നടക്കുന്ന ഷാങ്രി-ലാ ഡയലോഗ് 2026ൽ പ്രതിരോധ ഇടപെടലുകൾ നടത്തി ഇന്ത്യ. ന്യൂസിലൻഡുമായും സിംഗപ്പൂരുമായും ഉന്നതതല ഉന്നതതല ചർച്ചകള് നടത്തിയതായി പ്രതിരോധ മന്ത്രാലയം എക്സിൽ കുറിച്ചു.
പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് ഷാങ്രി ലാ ഡയലോഗ് 2026 ൻ്റെ ഭാഗമായി ന്യൂസിലൻഡ് പ്രതിരോധ മന്ത്രി ക്രിസ് പെങ്കുമായും സിംഗപ്പൂർ പ്രതിരോധ മന്ത്രി ചാൻ ചുൻ സിങ്ങുമായും ഫലപ്രദമായ ആശയവിനിമയങ്ങൾ നടത്തി. ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, സമുദ്ര സഹകരണം വർധിപ്പിക്കുക, സുരക്ഷിതവും സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ ഇന്തോ പസഫിക്കിനായുള്ള പ്രതിബദ്ധത വീണ്ടും സ്ഥിരീകരിക്കുക'' എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇടപെടലുകൾ നടത്തിയതെന്ന് പ്രതിരോധമന്ത്രാലയം എക്സിൽ കുറിച്ചു.
നേരത്തെ, ഷാങ്രി-ലാ ഡയലോഗ് 2026ൻ്റെ ഭാഗമായി, സിംഗപ്പൂർ പ്രസിഡൻ്റ് തർമൻ ഷൺമുഖരത്നവുമായി പ്രതിരോധ സെക്രട്ടറി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വീകരണ വേളയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങും ഷൺമുഖരത്നവും ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിലും ചർച്ചകൾ കേന്ദ്രീകരിച്ചായിരുന്നു കൂടിക്കാഴ്ച.
ഷാങ്രി-ലാ ഡയലോഗ് 2026ൻ്റെ ഭാഗമായി സംഘടിപ്പിച്ച ഇസ്താന സ്വീകരണത്തിൽ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ് സിംഗപ്പൂർ പ്രസിഡൻ്റ് തർമൻ ഷൺമുഖരത്നവുമായി ആശയവിനിമയം നടത്തി. ഉഭയകക്ഷി തന്ത്രപരമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിലും പരസപര താൽപ്പര്യമുള്ള മേഖലകളിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു, പ്രതിരോധ മന്ത്രാലയം എക്സിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അന്നേ ദിവസം തന്നെ സ്വീഡൻ പ്രതിരോധ സ്റ്റേറ്റ് സെക്രട്ടറി പീറ്റർ സാൻഡ്വാളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും ചർച്ച ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR