നന്ദി പോസ്റ്റില് അഖില് മാരാരെ എയറിലാക്കി സോഷ്യല് മീഡിയ,
Ernakulam , 04 മെയ് (H.S.) നിയമസഭ തിരഞ്ഞെടുപ്പില് സോഷ്യല് മീഡിയ ഏറ്റവും കൂടുതല് ആകാംക്ഷയോടെ കാത്തിരുന്ന ഫലം ഒരുപക്ഷെ തൃക്കാക്കരയിലേതാകും. കാരണം തിരഞ്ഞെടുപ്പില് എൻഡിഎ സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്തത് മുതല് അഖില് മാരാർ നടത്തുന്ന അവകാശവാദങ്ങള് തന്
Assembly election


Ernakulam , 04 മെയ് (H.S.)

നിയമസഭ തിരഞ്ഞെടുപ്പില് സോഷ്യല് മീഡിയ ഏറ്റവും കൂടുതല് ആകാംക്ഷയോടെ കാത്തിരുന്ന ഫലം ഒരുപക്ഷെ തൃക്കാക്കരയിലേതാകും.

കാരണം തിരഞ്ഞെടുപ്പില് എൻഡിഎ സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്തത് മുതല് അഖില് മാരാർ നടത്തുന്ന അവകാശവാദങ്ങള് തന്നെയായിരുന്നു അതിന് കാരണം. എൻഡിഎയുടേയോ ട്വൻ്റി 20 യുടേയോ കണക്കുകൂട്ടലുകളില് പോലും വിജയ സാധ്യത ഉള്ള മണ്ഡലങ്ങളുടെ പട്ടികയില് തൃക്കാക്കര ഉണ്ടായിരുന്നില്ല. എന്നാല് കൂറ്റൻ വോട്ടുകളുടെ ഭൂരിപക്ഷത്തില് താൻ ജയിക്കുമെന്ന അവകാശവാദങ്ങളായിരുന്നു തുടക്കം മുതല് അഖില് ഇവിടെ ഉയർത്തിയത്.

തനിക്ക് മണ്ഡലത്തില് ലഭിക്കുന്ന സ്വീകാര്യത കണ്ട് പ്രചരണത്തിന് ഒപ്പമുണ്ടായിരുന്ന ആർഎസ്എസ് നേതാക്കള് അടക്കം ഞെട്ടിയെന്നും ഈ കാണുന്ന സ്വീകാര്യത വോട്ടായാല് 10,000 വോട്ടുകള്ക്ക് മുകളില് അഖിലിൻ്റെ ഭൂരിപക്ഷം പോകുമെന്ന് അവർ പറഞ്ഞുവെന്നടക്കം അഖില് പറഞ്ഞിരുന്നു. ബിജെപി വോട്ടുകള് മാത്രം 25000 ത്തിന് മുകളില് തനിക്ക് ലഭിക്കുമെന്നും അഖില് അവകാശപ്പെട്ടു. എന്നാല് ഫലം വന്നോപ്പള് കനത്ത പരാജയമാണ് അഖില് മണ്ഡലത്തില് നേരിട്ടത്. വെറും 21,444 വോട്ടുകള് മാത്രമാണ് അഖില് നേടിയത്.

ഇപ്പോഴിതാ ഇത്രയും വോട്ടുകള്ക്ക് ഫേസ്ബുക്കിലൂടെ അഖില് നന്ദി അറിയിച്ചിട്ടുണ്ട്. 'പിണറായി വിജയനെ തൂത്തെറിയാൻ ജനങ്ങള് ഒന്നടങ്കം തീരുമാനിച്ച ഈ തിരഞ്ഞെടുപ്പില് തൃക്കാക്കരയില് NDA യെ വിശ്വസിച്ച 21444 പേർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അതി ഗംഭീരമായ വിജയം നേടി അധികാരത്തില് എത്തിയ UDF നും ഉമ തോമസിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്. യുഡിഫ് സുനാമി ആഞ്ഞടിച്ചപ്പോഴും കേരളത്തില് 3 താമര വിരിയിച്ച രാജീവേട്ടനും, ഗോപേട്ടനും, മുരളിയേട്ടനും അഭിനന്ദനങ്ങള്...ഒരു കൗണ്സിലർ പോലും ഇല്ലാത്ത ഒരു നിയോജക മണ്ഡലത്തില് എനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച NDA യിലെ എല്ലാ പ്രവർത്തകർക്കും ഒരായിരം നന്ദി..' എന്നാണ് കുറിപ്പ്. ഇതിന് താഴെ അഖിലിനെ പരിഹസിച്ചുകൊണ്ടുള്ള കമൻ്റുകള് നിറയുകയാണ്. ബിഗ് ബോസല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയം എന്ന് മനസിലായില്ലേയെന്നാണ് പലരും പോസ്റ്റിന് താഴെ കമൻ്റ് ചെയ്യുന്നത്. ഇത്രയും നിരത്തിയ കണക്കുകളൊക്കെ എവിടെയെന്ന ചോദ്യമാണ് ചിലർ ഉയർത്തുന്നത്.

ചില കമൻ്റുകള് ഇങ്ങനെ

റിപ്പോർട്ടർ ചാനലിലെ അരുണ് കുമാർ ഞാൻ മുന്നിലാണെന്ന് വാർത്ത വായിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു.- അഖില് മാരാർ

അഖില് മാരാർ ഒന്നാം സ്ഥാനത്താണ്, പുറകീന്ന് നോക്കുമ്പോള് - അരുണ് കുമാർ

എജ്ജാതി !!

ഇലക്ഷനില് ജയിക്കാനും തോക്കാനും ആർക്കും പറ്റും, പക്ഷേ കോമാളിയാകാൻ ഒരു പ്രത്യേക റേഞ്ച് വേണം!

'മാരാരെ ബാക്കി 34000 എവിടെ പോയി. കണക്ക് കൂട്ടിയപ്പോള് 55000 ഉറപ്പാരുന്നെല്ലോ', ഇങ്ങനെ പോകുന്നു കമൻ്റുകള്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News