ചാത്തന്നൂരില് ബിജെപി ചരിത്രം കുറിച്ചു; ബിബി ഗോപകുമാര് വിജയിച്ചു
Kollam, 04 മെയ് (H.S.) കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാത്തന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിബി ഗോപകുമാര്‍ വിജയിച്ചു. പത്തു വര്‍ഷത്തിന് ശേഷമാണ് ബിജെപിക്ക് കേരളത്തില്‍ ഒരു എംഎല്‍എയെ ലഭിക്കുന്നത്. നാലായിരത്തിന്
gopakumar


Kollam, 04 മെയ് (H.S.)

കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാത്തന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിബി ഗോപകുമാര്‍ വിജയിച്ചു. പത്തു വര്‍ഷത്തിന് ശേഷമാണ് ബിജെപിക്ക് കേരളത്തില്‍ ഒരു എംഎല്‍എയെ ലഭിക്കുന്നത്. നാലായിരത്തിന് മുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തിലാണ് വിജയം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാത്തന്നൂരില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തില്‍ നഷ്ടമായ സീറ്റാണ് ഇത്തവണ പിടിച്ചെടുത്തത്.

മുന്‍ കോണ്‍ഗ്രസ് നേതാവായ ഗോപകുമാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബിജെപിയില്‍ എത്തിയത്. എസ്എന്‍ഡിപി ഭാരവാഹി ആയിരുന്നു. അഞ്ച് സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് ചാത്തന്നൂരിലെ വിജയം ആശ്വാസം നല്‍കുന്നതാണ്. നിലവില്‍ മേത്ത് കൂടി മാത്രമാണ് ബിജെപിക്ക് പ്രതീക്ഷയുളളത്. ഇവിടെ രാജീവ് ചന്ദ്രശേഖര്‍ നേരിയ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നുണ്ട്. വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും കടുത്ത ത്രികോണ മത്സരം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.

വലിയ മാറ്റം ആഗ്രഹിക്കുന്ന ചാത്തന്നൂര്‍കാര്‍ നല്‍കിയ വിജയമാണെന്ന് ഗോപകുമാര്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയുടെ വികസനമാണ് ജനം ആഗ്രഹിച്ചത്. വര്‍ഷങ്ങളോളം കഠിനപ്രയത്മാണ് ബിജെപി നടത്തിയത്. അതിന് ലഭിച്ച അംഗീകാരമാണ്. ചാത്തന്നൂരുകാരുടെ മുന്നില്‍ വിനയത്തോടെ പ്രവര്‍ത്തിക്കുമെന്നും ഗോപകുമാര്‍ പ്രതികരിച്ചു. സിപിഐയിലെ ആര്‍ രാജേന്ദ്രനെ വീഴ്ത്തിയാണ് ഗോപകുമാറിന്റെ വിജയം.

വലിയ തിരിച്ചടി നേരിടുന്ന ബിജെപിക്ക് ആശ്വാസം നല്‍കുന്ന വിജയമാണ് ചാത്തന്നൂരില്‍ ഉണ്ടായിരിക്കുന്നത്. പാലക്കാട്, മഞ്ചേശ്വരം അടക്കം പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News