മുഖ്യമന്ത്രിയും 14 മന്ത്രിമാരും പിന്നില്; സിപിഎം കോട്ടകള് എല്ലാം തകര്ന്നടിഞ്ഞു
Kannur, 04 മെയ് (H.S.) കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ മുഖ്യമന്ത്രിയും മന്ത്രിമാരും പിന്നില്‍. പതിനാല് മന്ത്രിമാരാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പിന്നിലായത്. തൃത്താലയില്‍ എം.ബി.രാജേഷ്, ഇടുക്കിയില്‍ റോഷി അഗസ്
Kerala CM Pinarayi Vijayan


Kannur, 04 മെയ് (H.S.)

കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ മുഖ്യമന്ത്രിയും മന്ത്രിമാരും പിന്നില്‍. പതിനാല് മന്ത്രിമാരാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പിന്നിലായത്. തൃത്താലയില്‍ എം.ബി.രാജേഷ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, ഏറ്റുമാനൂരില്‍ വി.എന്‍.വാസവന്‍, ആറന്മുളയില്‍ വീണാ ജോര്‍ജ്, പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാര്‍, നേമത്ത് വി. ശിവന്‍കുട്ടി, കളമശ്ശേരിയില്‍ പി. രാജീവ്, കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, എലത്തൂരില്‍ എ.കെ.ശശീന്ദ്രന്‍ എന്നീ മന്ത്രിമാര്‍ പിന്നിലാണ്.

വോട്ടെണ്ണല്‍ പുരോേഗമിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍. കോണ്‍ഗ്രസിലെ അബ്ദുള്‍ റഷീദ് അപ്രതീക്ഷിത കുതിപ്പാണ് നടത്തിയിരിക്കുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ പിണറായി വിജയനാണ് മുന്നില്‍ വന്നത്. എന്നാല്‍ വോട്ടിങ് മെഷീനിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ കോണ്‍ഗ്രസ് അപ്രതീക്ഷിത കുതിപ്പാണ് നടത്തിത്.

ചെമ്പിലോട് പഞ്ചായത്ത് എണ്ണിത്തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് മുന്നിലെത്തി. 750 വോട്ടിന്റെ ലീഡാണ് അബ്ദുള്‍ റഷീദ് നേടിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് ചെമ്പിലോട്. സിപിഎം ഭരിക്കുന്ന പഞ്ചായത്തിലേക്ക് എത്തിയപ്പോഴും ലീഡിലെത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ആറു റൗണ്ട് പിന്നിട്ടപ്പോഴും മുഖ്യമന്ത്രി പിന്നില്‍ തന്നെയാണ്. വോട്ട് എണ്ണല്‍ മുന്നേറുമ്പോള്‍ ഈ ലീഡ്‌നില മാറും എന്ന പ്രതീക്ഷയിലാണ് സിപിഎം. മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ പിന്നിലാണ്.

നിലവില്‍ എല്‍ഡിഎഫ് 40, യുഡിഎഫ് 97, എന്‍ഡിഎ 2 എന്നിങ്ങനെയാണ് നിലവിലെ ലീഡ്‌നില. കേരളം മുഴുന്‍ തന്നെ യുഡിഎഫ് തരംഗം എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News