വിഡി സതീശനും പിന്നില്;രണ്ടാം റൗണ്ടിലും പിണറായി വിജയന് വിയര്ക്കുന്നു
Kochi, 04 മെയ് (H.S.) നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയത്തിലേക്ക് കുതിക്കുമ്പോഴും പറവൂരില്‍ നിന്നും ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറവൂരില്‍ പിന്നിലാണ്. ആദ്യറൗണ്ടിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സിപിഐ
V D Satheeshan


Kochi, 04 മെയ് (H.S.)

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയത്തിലേക്ക് കുതിക്കുമ്പോഴും പറവൂരില്‍ നിന്നും ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറവൂരില്‍ പിന്നിലാണ്. ആദ്യറൗണ്ടിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സിപിഐ സ്ഥാനാര്‍ത്ഥി ടൈസന്‍ മാസ്റ്റര്‍ ലീഡ് നേടിയിരിക്കുകയാണ്. 243 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിരിക്കുന്നത്.

വലിയ വിജയത്തിലേക്ക് കുതിക്കുമ്പോഴും കടുത്ത മത്സരമാണ് സതീശന്‍ പറവൂരില്‍ നേരിടുന്നത്. ബിജെപി താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും സതീശന് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. രണ്ടാം റൗണ്ടില്‍ ലീഡ് നില മാറി മറിയും എന്ന പ്രതീക്ഷയിലാണ് സതീശനും കോണ്‍ഗ്രസും.

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പിന്നിലാണ്. രണ്ടാം റൗണ്ട് എണ്ണുമ്പോഴും മുഖ്യമന്ത്രി പിന്നിലേക്ക് പോവുകയാണ്. 2500ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിലെ അബ്ദുള്‍ റഷീദ് നേടിയിരിക്കുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ പിണറായി വിജയനാണ് മുന്നില്‍ വന്നത്. എന്നാല്‍ വോട്ടിങ് മെഷീനിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ കോണ്‍ഗ്രസ് അപ്രതീക്ഷിത കുതിപ്പാണ് നടത്തിത്.

ചെമ്പിലോട് പഞ്ചായത്ത് എണ്ണിത്തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് മുന്നിലെത്തി. 750 വോട്ടിന്റെ ലീഡാണ് അബ്ദുള്‍ റഷീദ് നേടിയത്. രണ്ടാം റൗണ്ടിലും കോണ്‍ഗ്രസ് കരുത്തുകാട്ടി. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് ചെമ്പിലോട്. സിപിഎം ഭരിക്കുന്ന പഞ്ചായത്തിലേക്ക് എത്തിയപ്പോഴും ലീഡിലെത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. വോട്ട് എണ്ണല്‍ മുന്നേറുമ്പോള്‍ ഈ ലീഡ്‌നില മാറും എന്ന പ്രതീക്ഷയിലാണ് സിപിഎം. മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ പിന്നിലാണ്.

---------------

Hindusthan Samachar / Sreejith S


Latest News