Enter your Email Address to subscribe to our newsletters

Thiruvanathapuram, 04 മെയ് (H.S.)
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി. കൃത്യം 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍. ആദ്യ ഫലസൂചനകള്‍ 9 മണിയോടെ അറിയാം. ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍ വരെ വേണ്ടിവരാം. സ്‌ട്രോങ് റൂമില്‍നിന്നു തപാല്‍ വോട്ടുകള്‍ ആദ്യം വോട്ടെണ്ണല്‍ ഹാളില്‍ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുക. വൈകിട്ട് 5 മണിയോടെ മുഴുവന്‍ ഫലവും പുറത്തുവന്ന്, ഇലക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വിജയിച്ച സ്ഥാനാര്‍ഥികള്‍ക്കു നല്‍കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു.കേല്‍ക്കര്‍ പറഞ്ഞു.
പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫാണ് മുന്നിലുള്ളത്. എല്‍ഡിഎഫ് 36 യുഡിഎഫ് 28 ബിജെപി 2 എന്നിങ്ങനെയാണ് ആദ്യ 10 മിനിറ്റിലെ ലീഡ് നില. പാലക്കാട്, നേമം മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. വോട്ടിങ്ങ് മെഷീനുകള്‍ ഉടന്‍ എണ്ണി തുടങ്ങിയാല്‍ അതിവേഗം ലീഡ് നില മാറി മറിയും.
---------------
Hindusthan Samachar / Sreejith S