Enter your Email Address to subscribe to our newsletters

Kannur, 04 മെയ് (H.S.)
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സിപിഎം ഞെട്ടലില്‍. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം റൗണ്ടിലും പിന്നിലാണ്. പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോളഅ# മാത്രമാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ എത്താന്‍ കഴിഞ്ഞത്. വോട്ടിങ് മെഷീനിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ആദ്യ റൗണ്ടില്‍ 700ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം പിടിച്ച കോണ്‍ഗ്രസിലെ അബ്ദുള്‍ റഷീദ് പിന്നീട് ലീഡ് ഉയര്‍ത്തി.
സിപിഎം ഭരിക്കുന്ന ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ലീഡ് 2077ല്‍ എത്തി. പാര്‍ട്ടി കോട്ടയില്‍ ഏറ്റ വിള്ളലിന്റെ ഞെട്ടലിലാണ് സിപിഎം. അര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി പിണറായി വിജയന്‍ വിജയിക്കും എന്ന സിപിഎം കണക്കു കൂട്ടലിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഉഖ്യമന്ത്രിയും നേരിടാത്ത വെല്ലുവിളിയാണ് പിണറായി വിജയന്‍ നേരിടുന്നത്.
പറവൂരില്‍ പ്രതിപക്ഷ നേതാവ് പിന്നില്‍ പോയെങ്കിലും ഇപ്പോള്‍ ലീഡ് നേടിയിട്ടുണ്ട്. സിപിഐ സ്ഥാനാര്‍ത്ഥി ടൈസന്‍ മാസ്റ്റര്‍ 243 വോട്ടിന്റെ ലീഡാണ് ആദ്യം നേടിയത്. എന്നാല്‍ ഇത് വളരെ വേഗത്തില്‍ മറികടക്കാന്‍ സതീശനായി. നിലവില്‍ എല്‍ഡിഎഫ് 48, യുഡിഎഫ് 89, എന്‍ഡിഎ 3 എന്നിങ്ങനെയാണ് നിലവിലെ ലീഡ്‌നില. കേരളം മുഴുന്‍ തന്നെ യുഡിഎഫ് തരംഗം എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
---------------
Hindusthan Samachar / Sreejith S