മുഖ്യമന്ത്രി പിണറായി പിന്നില്; ധര്മ്മടത്ത് അപ്രതീക്ഷിത കുതിപ്പില് കോണ്ഗ്രസ്
Keannur, 04 മെയ് (H.S.) നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോേഗമിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍. കോണ്‍ഗ്രസിലെ അബ്ദുള്‍ റഷീദ് അപ്രതീക്ഷിത കുതിപ്പാണ് നടത്തിയിരിക്കുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ പിണറായി വിജയനാണ് മു
Pinarayi Vijayan


Keannur, 04 മെയ് (H.S.)

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോേഗമിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍. കോണ്‍ഗ്രസിലെ അബ്ദുള്‍ റഷീദ് അപ്രതീക്ഷിത കുതിപ്പാണ് നടത്തിയിരിക്കുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ പിണറായി വിജയനാണ് മുന്നില്‍ വന്നത്. എന്നാല്‍ വോട്ടിങ് മെഷീനിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ കോണ്‍ഗ്രസ് അപ്രതീക്ഷിത കുതിപ്പാണ് നടത്തിത്.

ചെമ്പിലോട് പഞ്ചായത്ത് എണ്ണിത്തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് മുന്നിലെത്തി. 750 വോട്ടിന്റെ ലീഡാണ് അബ്ദുള്‍ റഷീദ് നേടിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് ചെമ്പിലോട്. സിപിഎം ഭരിക്കുന്ന പഞ്ചായത്തിലേക്ക് എത്തിയപ്പോഴും ലീഡിലെത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. വോട്ട് എണ്ണല്‍ മുന്നേറുമ്പോള്‍ ഈ ലീഡ്‌നില മാറും എന്ന പ്രതീക്ഷയിലാണ് സിപിഎം. മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ പിന്നിലാണ്.

നാലു മന്ത്രിമാര്‍ക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ ലീഡ് നേടാന്‍ കഴിഞ്ഞത്. ഇതോടെ യുഡിഎഫ് അവകാശപ്പെട്ടതു പോലും ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കുന്ന സ്ഥിതിയാണ്.

---------------

Hindusthan Samachar / Sreejith S


Latest News