പോസ്റ്റല് വോട്ടുകളില് അപ്രതീക്ഷിത കുതിപ്പുമായി കോണ്ഗ്രസ്; ഇടത് കോട്ട തകര്ന്നു
Thiruvanathapuram, 04 മെയ് (H.S.) തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ എല്ലാക്കാലവും സിപിഎമ്മിനും എല്‍ഡിഎഫിനും അനുകൂലമാകുന്നത് ആയിരുന്നു ഇതുവരേയുള്ള അനുഭവം. സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും ഇടത് അനുകൂല സംഘടനകളില്‍ അംഗങ്ങളാണ്. അതു
Congress wins in Ambaji after 40 years


Thiruvanathapuram, 04 മെയ് (H.S.)

തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ എല്ലാക്കാലവും സിപിഎമ്മിനും എല്‍ഡിഎഫിനും അനുകൂലമാകുന്നത് ആയിരുന്നു ഇതുവരേയുള്ള അനുഭവം. സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും ഇടത് അനുകൂല സംഘടനകളില്‍ അംഗങ്ങളാണ്. അതു തന്നെയാണ് പോസ്റ്റല്‍ വോട്ടുകളിലും പ്രതിഫലിക്കുന്നത്. എന്നാല്‍ ഇത്തവണ അത് മാറി. പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫ് ആധിപത്യം പുലര്‍ത്തിയിരിക്കുകയാണ്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മുന്നേറിയത് മാറ്റത്തിന്റെ സൂചന തന്നെയാണ്. എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്ന വോട്ടുകള്‍ ചോര്‍ന്ന് യുഡിഎഫില്‍ എത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലെ പിണറായി സര്‍ക്കാരിന് എതിരായ വികാരമാണ് ഇതിലൂടെ പ്രകടമായിരിക്കുന്നത്. ഇതേ പ്രതികരണം ജനങ്ങളില്‍ നിന്നും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് യുഡിഎഫിനുള്ളത്.

1971 ലാണ് പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫിന് ഇതിന് മുമ്പ് മുന്‍തൂക്കം ലഭിച്ചത്. വിമോചന സമരത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ആ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു. വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരണത്തില്‍ വരികയും സി അച്യുതമേനോന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. സമാനമായ രീതിയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് വലിയ ലീഡിലേ്ക്കാണ് പോകുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News