Enter your Email Address to subscribe to our newsletters

Kottayam, 04 മെയ് (H.S.)
നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിന് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കം മത്സരിച്ച 12 സീറ്റുകളിലും പിന്നിലാണ്. മന്ത്രി റോഷി അഗസ്റ്റിനടക്കം ദയനീയ പരാജയമാണ് കാത്തിരിക്കുന്നത്. സംസ്ഥാനത്തുടനീളം ഭരണവിരുദ്ധ വികാരം ശക്തമാകുകയും യു.ഡി.എഫ് തരംഗം പ്രകടമാവുകയും ചെയ്തതോടെ അതിന്റെ ഏറ്റവും വലിയ ഇരയായി കേരള കോണ്ഗ്രസ് (എം) മാറിയിരിക്കുകയാണ്.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായി അറിയപ്പെടുന്ന പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി തോറ്റു. പാര്‍ട്ടിയിലെ രണ്ടാമനായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഇടുക്കിയില്‍ പിന്നിലാണ്. കാഞ്ഞിരപ്പള്ളിയില്‍ മുതിര്‍ന്ന നേതാവ് എന്‍. ജയരാജിനെതിരെ കോണ്‍ഗ്രസിന്റെ റോണി കെ. ബേബി ഏകദേശം 3,000 വോട്ടുകള്‍ക്ക് മുന്നിലാണ്. പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലും 3000-ല്‍ അധികം വോട്ടുകള്‍ക്ക് പിന്നിലാണ്.
പി.ജെ. ജോസഫുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലെത്തിയ കേരള കോണ്ഗ്രസ് (എം), 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയില്‍ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം നേടിക്കൊടുത്തിരുന്നു. 2021-ല്‍ 12 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി അഞ്ച് സീറ്റിലാണ് ജയിച്ചത്. 2016-ല്‍ യുഡിഎഫിന്റെ ഭാഗമായും അഞ്ച് സീറ്റിലാണ് പാര്‍ട്ടി വിജയിച്ചത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉയര്‍ന്നുകേട്ട മുന്നണിമാറ്റ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് കേരള കോണ്‍ഗ്രസിനെ ഇടതുപക്ഷത്ത് തന്നെ ചേര്‍ത്തുനിര്‍ത്തിയ ജോസ് കെ. മാണിക്കും പാര്‍ട്ടിക്കും ഇത് കഠിന സാഹചര്യമാണ്.
മറുവശത്ത് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഏഴ് സീറ്റുകളില്‍ മത്സരിച്ച ജോസഫ് വിഭാഗം എല്ലാ സീറ്റിലും വിജയം ഉറപ്പിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S