Enter your Email Address to subscribe to our newsletters

Thiruvanathapuram, 04 മെയ് (H.S.)
കേരള നിയമസഭയില്‍ ചരിത്രത്തിലെ മികച്ച നേട്ടത്തിലേക്ക് ബിജെപ. രണ്ട് സീറ്റുകളിലാണ് ഇത്തവണ ബിജെപി മിന്നും വിജയം നേടിയിരിക്കുന്നത്. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചു. സിപിഎമ്മിലെ വി ശിവന്‍കുട്ടി, കോണ്‍ഗ്രസിലെ ശബരിനാഥും ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് രാജീവിന്റെ വിജയം. 2021ല്‍ പൂട്ടിയ അക്കൗണ്ടാണ് ഇത്തവണ ബിജെപി വീണ്ടും തുറന്നിരിക്കുന്നത്.
ഇന്നു മുതല്‍ നേമത്തെ ജനങ്ങളുടെ സേവകനായി രംഗത്തുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ജനങ്ങളോട് നന്ദി പറയുന്നു. നേമത്ത് വലിയ വികസനം കൊണ്ടുവരുമെന്നും രാജീവ് പറഞ്ഞു. ചാത്തന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിബി ഗോപകുമാറും വിജയിച്ചു.. നാലായിരത്തിന് മുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തിലാണ് വിജയം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാത്തന്നൂരില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തില്‍ നഷ്ടമായ സീറ്റാണ് ഇത്തവണ പിടിച്ചെടുത്തത്.
മുന്‍ കോണ്‍ഗ്രസ് നേതാവായ ഗോപകുമാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബിജെപിയില്‍ എത്തിയത്. എസ്എന്‍ഡിപി ഭാരവാഹി ആയിരുന്നു. അഞ്ച് സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് ചാത്തന്നൂരിലെ വിജയം ആശ്വാസം നല്‍കുന്നതാണ്. നിലവില്‍ മേത്ത് കൂടി മാത്രമാണ് ബിജെപിക്ക് പ്രതീക്ഷയുളളത്. ഇവിടെ രാജീവ് ചന്ദ്രശേഖര്‍ നേരിയ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നുണ്ട്. വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും കടുത്ത ത്രികോണ മത്സരം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.
വലിയ മാറ്റം ആഗ്രഹിക്കുന്ന ചാത്തന്നൂര്‍കാര്‍ നല്‍കിയ വിജയമാണെന്ന് ഗോപകുമാര്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയുടെ വികസനമാണ് ജനം ആഗ്രഹിച്ചത്. വര്‍ഷങ്ങളോളം കഠിനപ്രയത്മാണ് ബിജെപി നടത്തിയത്. അതിന് ലഭിച്ച അംഗീകാരമാണ്. ചാത്തന്നൂരുകാരുടെ മുന്നില്‍ വിനയത്തോടെ പ്രവര്‍ത്തിക്കുമെന്നും ഗോപകുമാര്‍ പ്രതികരിച്ചു. സിപിഐയിലെ ആര്‍ രാജേന്ദ്രനെ വീഴ്ത്തിയാണ് ഗോപകുമാറിന്റെ വിജയം.
പാലക്കാട്, മഞ്ചേശ്വരം അടക്കം പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S