വിജയ് നാളെ സത്യപ്രതിഞ്ജ ചെയ്യും ; ഗവര്ണറെ നേരില് കണ്ടു
Chennai, 06 മെയ് (H.S.) ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി വിജയ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ സന്ദര്‍ശിച്ച് തനിക്ക് പിന്തുണ നല്‍കുന്ന എംഎല്
vijay


Chennai, 06 മെയ് (H.S.)

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി വിജയ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ സന്ദര്‍ശിച്ച് തനിക്ക് പിന്തുണ നല്‍കുന്ന എംഎല്‍എമാരുടെ പട്ടിക കൈമാറി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉച്ചയോടെ ചെന്നൈയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് വിജയ് അദ്ദേഹത്തെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്.

ബുധനാഴ്ച രാവിലെ 11:30-ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഗവര്‍ണറെ സന്ദര്‍ശിച്ച ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

വിജയ്ക്കൊപ്പം തന്നെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. തമിഴ്‌നാട് മന്ത്രിസഭയില്‍ പരമാവധി 34 മന്ത്രിമാരാണുള്ളത്. മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകളുണ്ട്, എങ്കിലും നിലവില്‍ ഉപാധികളില്ലാത്ത പിന്തുണയാണ് കോണ്‍ഗ്രസ് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പ്രാധാന്യം നല്‍കുന്ന രീതിയിലായിരിക്കും മന്ത്രിസഭയെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി പട്ടികയില്‍ കണ്ടതുപോലെ ഓട്ടോ തൊഴിലാളികള്‍, ദളിത് വിഭാഗങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മന്ത്രിസഭയിലും അര്‍ഹമായ പരിഗണന ലഭിക്കാന്‍ സാധ്യതയുണ്ട്.

കെ. കാമരാജിന്റെ ഭരണകാലത്തിന് ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ദ്രാവിഡ പാര്‍ട്ടികളില്‍ (ഡിഎംകെ, എഡിഎംകെ) നിന്നല്ലാതെ ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്. അണ്ണാദുരൈ, കരുണാനിധി, എം.ജി.ആര്‍, ജയലളിത, സ്റ്റാലിന്‍ തുടങ്ങിയ ദ്രാവിഡ നേതാക്കളുടെ ഭരണത്തുടര്‍ച്ചയ്ക്കാണ് ഇതോടെ മാറ്റം വരുന്നത്. തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിലെ പുതിയ അധ്യായത്തിനാണ് നാളെ ചെന്നൈ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News