തലയെണ്ണുമ്പോള് ദീപ ദാസ് മുന്ഷി വേണ്ട; എല്ലാം രഹസ്യമായി വേണം; നിബന്ധനകളുമായി സതീശന് പക്ഷം
Thiruvanathapuram, 06 മെയ് (H.S.) കോണ്‍ഗ്രസ് മുഖ്യമന്ത്രി തീരുമാനിക്കുന്നതിനുള്ള എംഎല്‍എമാരുടെ കണക്കെടുപ്പ് എങ്ങനെ വേണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ച് വിഡി സതീശനെ പിന്തുണയ്ക്കുന്നവര്‍. സതീശന്റെ കൂടി അറിവോടെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്
V D Satheeshan


Thiruvanathapuram, 06 മെയ് (H.S.)

കോണ്‍ഗ്രസ് മുഖ്യമന്ത്രി തീരുമാനിക്കുന്നതിനുള്ള എംഎല്‍എമാരുടെ കണക്കെടുപ്പ് എങ്ങനെ വേണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ച് വിഡി സതീശനെ പിന്തുണയ്ക്കുന്നവര്‍. സതീശന്റെ കൂടി അറിവോടെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നികും അജയ് മാക്കനും എംഎല്‍എമാരെ കാണുന്നത് രഹസ്യമായി വേണമെന്നാണ് സതീശന്‍ പക്ഷത്തിന്റെ ആവശ്യം.

എംഎല്‍എമാരെ ഓരോരുത്തരെ ആയി നേരില്‍ കണ്ട് അഭിപ്രായം ആരായണം. നിരീക്ഷകര്‍ അല്ലാത്തവര്‍ അഭിപ്രായം കേള്‍ക്കേണ്ടതില്ല. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെ വിശ്വാസമില്ലെന്നും. അതനാല്‍ എംഎല്‍എമാരെ കാണുമ്പോള്‍ ദീപ ദാസ് മുന്‍ഷിയെ ഒഴിവാക്കണമെന്നും വിഡി പക്ഷം പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോടാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്്.

45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ അവകാശപ്പെടുന്നത്. 25 എംഎല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. 25 എംഎല്‍എമാരുടെ പിന്തുണയാണ് വി ഡി സതീശന്‍ പ്രതീക്ഷിക്കുന്നത്. ഇത് പരമാവധി വര്‍ദ്ധിപ്പിക്കാനാണ് എല്ലാ വിഭാഗവും ശ്രമിക്കുന്നത്. ഇതിന്റെ ഗ്രൂപ്പ് മാനേജര്‍മാര്‍ എംഎല്‍എമാരുമായി സംസാരിക്കുന്നുണ്ട്.

നാളെയാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. രാവിലെ പത്തുമണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം. അതിനു മുമ്പ് തന്നെ നിരീക്ഷകരുമായുള്ള എംഎല്‍എമാരുടെ കൂടിക്കാഴ്ച പൂര്‍ത്തിയാക്കാനാണ് ശ്രമം. നിരീക്ഷകര്‍ ഇന്ന തന്നെ തിരുവനന്തപുരത്ത് എത്തുന്നുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News