എംപിയായ കെസി വേണുഗോപാല് കേരള മുഖ്യമന്ത്രി  ആകേണ്ടെന്ന് ഓര്ത്തഡോക്സ് സഭ
Kochi, 06 മെയ് (H.S.) കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അഭിപ്രായം പറഞ്ഞ് ഓര്‍ത്തഡോക്‌സ് സഭ. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് രംഗത്തെത്തി. ം.പി.മ
K C Venugopal


Kochi, 06 മെയ് (H.S.)

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അഭിപ്രായം പറഞ്ഞ് ഓര്‍ത്തഡോക്‌സ് സഭ. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് രംഗത്തെത്തി. ം.പി.മാര്‍ മുഖ്യമന്ത്രിയാകുന്നതില്‍ നിയമതടസ്സമില്ല. എന്നാല്‍, എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എം.പി.യുടെ പേര് ഉയര്‍ന്നു വരുന്നത് വിരോധാഭാസമാണെന്ന് യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി ബഹളംനടക്കുന്ന കാഴ്ച കാണുന്നുണ്ട്. അത് ശരിയാണെങ്കില്‍, മലയാളത്തില്‍ ഒരു പഴഞ്ചൊല്ലുണ്ട്, ആലിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന്. അതേ പ്രവണതയാണ് കാണുന്നത്. ജയിച്ചു എന്നതുകൊണ്ട് ഇത്തരത്തില്‍ ഓരോ വിഷയങ്ങള്‍ ഉണ്ടാക്കി ജനത്തെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല എന്ന് ജയിച്ചവര്‍ മനസ്സിലാക്കണം, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മിന്നും വിജയത്തിനുപിന്നാലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെയും തിരഞ്ഞെടുപ്പ് മുന്നില്‍ നയിച്ച നേതാവെന്ന നിലയില്‍ വി.ഡി. സതീശന്റേയും പേരുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനിടെയാണ് എം.പി.കൂടിയായ കെ.സി. വേണുഗോപാലിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരുവിഭാഗം ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് ഓര്‍ത്തഡോക്‌സ് സഭ ഈ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.

ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ സതീശനാണ് എന്ന സൂചനയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News