എംഎല്എമാര്ക്ക് രഹസ്യമായി അഭിപ്രായം പറയാന് അവസരമൊരുക്കണമെന്ന് വി ഡി സതീശന്; ഖര്ഗെയുമായി സംസാരിച്ചു
Thiruvanathapuram, 06 മെയ് (H.S.) തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടികളിലേക്ക് കടന്ന് കോണ്‍ഗ്രസ്. എംഎല്‍എമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. പിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കള്‍. 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്
V D Satheeshan


Thiruvanathapuram, 06 മെയ് (H.S.)

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടികളിലേക്ക് കടന്ന് കോണ്‍ഗ്രസ്. എംഎല്‍എമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. പിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കള്‍. 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ അവകാശപ്പെടുന്നത്. 25 എംഎല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. 25 എംഎല്‍എമാരുടെ പിന്തുണയാണ് വി ഡി സതീശന്‍ പ്രതീക്ഷിക്കുന്നത്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നികും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുന്‍പ് എംഎല്‍എമാരെ നേരിട്ട് കാണാനാണ് നീക്കം.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ എംഎല്‍എമാര്‍ക്ക് രഹസ്യമായി അഭിപ്രായം അറിയിക്കാന്‍ അവസരമൊരുക്കണം എന്ന് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. നിരീക്ഷകര്‍ അല്ലാത്തവര്‍ അഭിപ്രായം കേള്‍ക്കേണ്ടതില്ലെന്നാണ് വി ഡി പക്ഷത്തിന്റെ വാദം. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെ വിശ്വാസമില്ലെന്നാണ് വിഡി പക്ഷം പറയുന്നത്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ദീപ ദാസ് മുന്‍ഷി ഉണ്ടാകാന്‍ പാടില്ലെന്നാണ് ആവശ്യം. ഇക്കാര്യം വി ഡി സതീശന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്ഡ വിഡി സതീശന്റെ പേരിനാണ് നിലവില് മുന്തൂക്കമുള്ളത്. പ്രതിപക്ഷ നേതാവിലേക്ക് ഭരണം ലഭിക്കുമ്പോള് മുഖ്യമന്ത്രി പദം എത്തുന്നത് കോണ്ഗ്രസിലെ സ്വാഭാവിക നടപടിയാണ്. കൂടാതെ അഞ്ച് വര്ഷം മുന്നണിയെ മുന്നില് നയിച്ചു നൂറിലധികം സീറ്റ് നേടുമെന്ന് വെല്ലുവിളിച്ച് ആ നേട്ടത്തിലേക്ക് എത്തിച്ചു എന്നതും സതീശന് ഗുണം ചെയ്യുന്ന ഘടകങ്ങളാണ്. പൊതുസമൂഹത്തില് നിന്നുള്ള പിന്തുണയും സതീശനുണ്ട്. മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികള്ക്കും താല്പ്പര്യം സതീശനോടാണ്. ഇതുവരെ മന്ത്രിയായി പോലും പ്രവര്ത്തിച്ചിട്ടില്ലാത്ത സതീശന് ഭരണപരിചമില്ലാത്തതും എംഎല്എമാരുടെ പിന്തുണ കുറവും വെല്ലവിളിയാണ്.

എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാലാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമിക്കുന്ന മറ്റൊരു നേതാവ്. ഹൈക്കമാന്ഡിലുളള സ്വധീനം തന്നെയാണ് വേണുഗോപാലിന്റെ ശക്തി. ഒപ്പം കോണ്ഗ്രസ് എംഎല്എമാരില് ഭൂരിഭാഗം പേരും കെസിയെ പിന്തുണയ്ക്കുന്നുണ്ട്. കര്ണ്ണാടകയില് അടക്കം നടത്തിയ എംഎല്എമാരുടെ കണക്ക് എടുത്ത് തീരുമാനം ഉണ്ടായാല് ഗുണം ഉണ്ടാകും എന്നാണ് കെസി വിഭാഗത്തിന്റെ കണക്ക് കൂട്ടല്.

മുതിര്ന്ന നേതാവ് എന്നതാണ് രമേശ് ചെന്നിത്തലയ്ക്കുളള അനുകൂല ഘടകം. സീനിയര് ആയതിനാല് പരിഗണിക്കണം എന്ന് തന്നെയാണ് ചെന്നിത്തല ആവശ്യപ്പെടുന്നതും. എംഎല്എമാരുടെ പിന്തുണയുടെ കാര്യത്തില് ചെന്നിത്തലയ്ക്കും സംശയമുണ്ട്. അതുകൊണ്ട് തന്നെ നേരിട്ട് ഡല്ഹിയില് എത്തി സോണിയ ഗാന്ധിയെ അടക്കം കാണാനാണ് ചെന്നിത്തല ശ്രമിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News