പഞ്ചാബിനെ ഞെട്ടിച്ച് രണ്ട് സ്ഫോടനങ്ങള്; ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്ത് സ്കൂട്ടര് പൊട്ടിത്തെറിച്ചു
Punjab, 06 മെയ് (H.S.) പഞ്ചാബിലെ രണ്ടിടങ്ങളിലായി സ്ഫോടനം. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സ്‌ഫോടനമുണ്ടായത്. ജലന്ധറില്‍ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച സംഭവവും അമൃത്സറിലെ ഖാസാ കന്റോണ്‍മെന്റ് മേഖലയില്‍ സ്ഫോടനവുമാണുണ്ടായത്. സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചതിന
blast


Punjab, 06 മെയ് (H.S.)

പഞ്ചാബിലെ രണ്ടിടങ്ങളിലായി സ്ഫോടനം. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സ്‌ഫോടനമുണ്ടായത്. ജലന്ധറില്‍ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച സംഭവവും അമൃത്സറിലെ ഖാസാ കന്റോണ്‍മെന്റ് മേഖലയില്‍ സ്ഫോടനവുമാണുണ്ടായത്. സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ തീപടര്‍ന്ന് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി 10.50-ഓടെയാണ് അമൃത്സറിലെ ഖാസാ കന്റോണ്‍മെന്റിന് സമീപം സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിവരമറിഞ്ഞ് പോലീസും സൈനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും തെളിവുകള്‍ ശേഖരിക്കുകയാണെന്നും അമൃത്സര്‍ എസ്പി ആദിത്യ എസ്. വാരിയര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അമൃത്സറിലെ സ്ഫോടനത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് ജലന്ധറില്‍ ദുരൂഹമായ പൊട്ടിത്തെറിയുണ്ടായത്. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിന് തീപിടിച്ച് സ്‌കൂട്ടറുടമയായ ഗുര്‍പ്രീത് സിങ്ങി(22)ന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ഡെലിവറി ജീവനക്കാരനാണ്.

അതേസമയം, സ്‌കൂട്ടറിന് തീപിടിച്ച സംഭവം പൊട്ടിത്തെറിയാണോ അതോ അപകടമാണോ എന്നകാര്യം സ്ഥിരീകരിക്കാനാകില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, സ്‌കൂട്ടറിന് തീപടരുന്നതിന് മുന്‍പ് സ്ഫോടനശബ്ദം പോലെ കേട്ടതായി സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അതിനിടെ, സ്‌കൂട്ടറിന് നേരേ ആരോ എന്തോ വസ്തു എറിഞ്ഞെന്നും ഇതിനുശേഷമാണ് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചതെന്നുമാണ് ഉടമയുടെ ബന്ധുക്കള്‍ പറയുന്നത്. ഗുര്‍പ്രീത് സിങ് ഈ സമയം സ്‌കൂട്ടറില്‍നിന്ന് ഇറങ്ങിയതിനാലാണ് വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു.

രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ പഞ്ചാബില്‍ പോലീസും സൈന്യവും ജാഗ്രത പുലര്‍ത്തുന്നുണ്ട്. പ്രധാന മേഖലകളിലെല്ലാം സുരക്ഷ ശക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News