പിണറായി വിജയന് തന്നെ പ്രതിപക്ഷ നേതാവാകും; പാര്ട്ടി യോഗത്തില് ധാരണ ആയെന്ന് സൂചന
Thiruvanathapuram, 06 മെയ് (H.S.) തിരുവനന്തപുരം: പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാകാന്‍ സാധ്യത. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിച്ചതായും സജി ചെറിയാനും ബി ബാലഗോപാലും പി. രാജീവും ഉള്‍പ്പെടെ പിന്തുണ നല്‍കിയതായും റിപ്പോര
Pinarayi Vijayan


Thiruvanathapuram, 06 മെയ് (H.S.)

തിരുവനന്തപുരം: പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാകാന്‍ സാധ്യത. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിച്ചതായും സജി ചെറിയാനും ബി ബാലഗോപാലും പി. രാജീവും ഉള്‍പ്പെടെ പിന്തുണ നല്‍കിയതായും റിപ്പോര്‍ട്ട്. അതേസമയം, പിണറായി വിജയന് താത്പര്യമില്ലെങ്കില്‍ മാത്രം മാറ്റം പരിഗണിക്കുമെന്നാണ് വിവരം.

പ്രതിപക്ഷ നേതാവ് ആരാകും എന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബുധനാഴ്ച രാവിലെ ആരംഭിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇപ്പോഴും തുടരുകയാണ്. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും ഒഴിയുന്ന പക്ഷം അത് പാര്‍ട്ടിക്ക് വലിയി തിരിച്ചടിക്ക് കാരണമാകുമെന്നും രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലുകളെ തുടര്‍ന്നാണ് അദ്ദേഹത്തെ തന്നെ പരിഗണിക്കണമെന്ന നിലപാടിലേക്ക് നേതാക്കള്‍ എത്തിയത്. പ്രതിപക്ഷ ഉപനേതാവായി ബി. ബാലഗോപാലിനെ പരിഗണിക്കുന്നതായും വിവരമുണ്ട്.

എന്നാല്‍ സെക്രട്ടറിയേറ്റ് യോഗത്തിനിടെ മാധ്യമങ്ങളെ കണ്ട എംവി ഗോവിന്ദന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയില്ല. പരാജയം പാര്‍ട്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണെങ്കിലും നിലവിലെ സാഹചര്യത്തെക്കുറിച്ച് അങ്ങേയറ്റം വിശദമായ വിലയിരുത്തല്‍ അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പത്തുവര്‍ഷത്തെ ഭരണത്തിന് ശേഷം എല്‍ഡിഎഫിന് അധികാരം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ചരിത്രവിജയത്തോടെ യുഡിഎഫ് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയുടെ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നുവെന്നും ഇതേക്കുറിച്ച് വളരെ ഗൗരവമായിത്തന്നെ പഠിക്കേണ്ടതുണ്ടെന്നും ബിനോയ് വിശ്വം സൂചിപ്പിച്ചു. പരാജയകാരണങ്ങള്‍ കണ്ടെത്താനുള്ള ആദ്യപടിയായി വിശദമായ പഠനം സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ അടിയന്തര തീരുമാനം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വൈകാതെ പാര്‍ട്ടി കമ്മിറ്റി യോഗങ്ങള്‍ ചേരും.

താഴേത്തട്ടില്‍ മുതല്‍ വിശദമായ വിലയിരുത്തലുകള്‍ എല്ലാ മേഖലകളിലും നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പരസ്യമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ കൂടി പരിഗണിച്ച് ഉടന്‍തന്നെ സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു. പരാജയങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഘടകങ്ങളില്‍ അനിവാര്യമായ തിരുത്തലുകള്‍ വരുത്തിക്കൊണ്ട് മുന്നോട്ടുപോകാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന് കാരണമായേക്കാവുന്ന ചില നിര്‍ണായക ഘടകങ്ങളെക്കുറിച്ചും ബിനോയ് വിശ്വം വിശദീകരിച്ചു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയ നിരവധി രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തോല്‍വിയെക്കുറിച്ച് അങ്ങേയറ്റം വിശദമായ പഠനം നടത്തുമെന്നും നാദാപുരം സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ണമായി പരിശോധിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News