Enter your Email Address to subscribe to our newsletters

Kannur, 06 മെയ് (H.S.)
ടി.കെ. ഗോവിന്ദന് സ്വീകരണം നല്‍കിയത് തന്റെ ശരികളും ബോധ്യവുമെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. വീട്ടില്‍ ആരുവന്നാലും സ്വീകരിക്കും. ആരെയെങ്കിലും തിരസ്‌കരിക്കണമെന്ന് തോന്നിയാല്‍ അതിനുള്ള അവകാശവും തനിക്കണ്ടെന്ന് വിനോദിനപറഞ്ഞു.
പാര്‍ട്ടി രാഷ്ട്രീയമായി തള്ളിപ്പറഞ്ഞ ഒരാള്‍ക്ക് സ്വീകരണം കൊടുക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന്; എന്റെ ബോധ്യം എന്റെ ശരിയാണെന്നായിരുന്നു മറുപടി. എന്റെ വീട്ടില്‍ ആര് വന്നാലും ഞാന്‍ സ്വീകരിക്കും. എന്റെ ബോധ്യം എന്റെ ശരി. എന്റെ വീട്ടില്‍ ആര് വന്നാലും ഞാന്‍ സ്വീകരിക്കും. അത് എന്റെ ശരിയാണ്. ആരെയെങ്കിലും തിരസ്‌കരിക്കണമെന്ന് തോന്നിയാലും അതിനുള്ള അവകാശവും എനിക്കുണ്ട്. വീട്ടില്‍ ആളുകള്‍ വരുമ്പോള്‍ സ്വീകരിക്കുക എന്നത് നമ്മുടെ ഒരു രീതിയല്ലേ. വീട്ടില്‍ വരുന്നവരെ ഞാന്‍ എന്തിനാണ് അകറ്റി നിര്‍ത്തുന്നത്. വീട്ടില്‍ വരുന്ന ആളോട് ഇങ്ങോട്ട് കയറണ്ട എന്ന് എന്തിനാണ് ഞാന്‍ പറയുന്നത്. ഞാന്‍ പറയില്ല ഒരിക്കലും. അദ്ദേഹം ഞങ്ങളെ ഓര്‍ത്തിട്ടല്ലേ വരുന്നത്.
ഞാന്‍ ഇപ്പോള്‍ വല്ലാത്ത ഒരു അവസ്ഥയിലാണ്. ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ല. സഹായം ചോദിക്കുന്നില്ല. ഒന്നും ഇല്ല. ഞാന്‍ എന്റേതായ രീതിയില്‍, സ്വന്തമായി ജീവിക്കുന്നു. ആരേയും ഉപദ്രവിക്കുന്നില്ല. എന്റെ നല്ല ഓര്‍മ്മകളും ചീത്ത ഓര്‍മ്മകളും എന്റെ മനസ്സില്‍ തന്നെ വെച്ച് കൊണ്ടുപോകുന്നു- വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞു. ചീത്ത ഓര്‍മ്മകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, 'ഒത്തിരി ഉണ്ട്' എന്നായിരുന്നു മറുപടി. 'ഒത്തിരി ചീത്ത ഓര്‍മ്മകളുണ്ട്, നമുക്ക് നോക്കാം... ഒരുപാട് ഒരുപാടുണ്ട്. പറയാം..' എന്നായിരുന്നു മറുപടി.
ടി.കെ. ഗോവിന്ദനെ പാര്‍ട്ടി വിശേഷിപ്പിച്ചത് വര്‍ഗവഞ്ചകനെന്നാണ് എന്ന ചോദ്യത്തിന്; ഞാന്‍ അല്ലാല്ലോ, ഞാന്‍ വിളിക്കില്ലാല്ലോ. ആര് വന്നാലും എന്റെ വീട്ടില്‍ ഞാന്‍ സ്വീകരിക്കും. ഒരാള് വന്നു സ്വീകരിച്ചു. ആരെക്കുറിച്ചും ഞാന്‍ അങ്ങനെ വിളിക്കില്ല. അതില്‍ എനിക്ക് ഒന്നും തോന്നുന്നില്ല എന്നായിരുന്നു മറുപടി.
പാര്‍ട്ടിയുടെ കനത്ത തോല്‍വിയെക്കുറിച്ചുള്ള ചോദ്യത്തിന്, അതൊക്കെ പാര്‍ട്ടി ശരിയാക്കിയെടുക്കും എന്നായിരുന്നു മറുപടി. പാര്‍ട്ടി പദവികളൊന്നും ഇല്ല എന്ന് വെച്ച് ഞാന്‍ ഈ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആളാണ്. അത് നോട്ടീസ് അടിച്ച് പറയേണ്ട കാര്യമൊന്നും ഇല്ല എന്നായിരുന്നു മറുപടി.
ഒരു പരിഭവവുമില്ല. പാര്‍ട്ടി നേതാക്കളൊന്നും എന്നെ വിളിക്കാറും ഇല്ല. അതില്‍ എനിക്ക് ഒന്നും തോന്നാറുമില്ല. പാര്‍ട്ടിക്കാര്‍ വിളിക്കണമെന്നൊന്നും തന്നെ എനിക്കില്ല. ദേഷ്യം കൊണ്ട് പറയുന്നതല്ല. അതിന്റെ ആവശ്യം ഒന്നുമില്ല- വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S