കോണ്ഗ്രസ് മുഖ്യമന്ത്രിക്കാര്യത്തില് ലീഗ് അഭിപ്രായം പറയേണ്ട; മാത്യു കുഴല്നാടന്
Kerala, 07 മെയ് (H.S.) തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി. സതീശനെ പിന്തുണച്ച മുസ്ലിം ലീഗിനെതിരേ മാത്യു കുഴല്‍നാടന്‍. മുസ്ലിം ലീഗ് കോണ്‍ഗ്രസിന്റെ നട്ടെല്ലാണ്. പക്ഷെ, മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ലെന്ന് മാത്യ
Mathew Kuzhalnadan


Kerala, 07 മെയ് (H.S.)

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി. സതീശനെ പിന്തുണച്ച മുസ്ലിം ലീഗിനെതിരേ മാത്യു കുഴല്‍നാടന്‍. മുസ്ലിം ലീഗ് കോണ്‍ഗ്രസിന്റെ നട്ടെല്ലാണ്. പക്ഷെ, മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ലെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിജയം ആരും മറക്കരുതെന്നും പരസ്പരം ധാരണയോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മുസ്ലിം ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണ്. യുഡിഎഫിനോ കോണ്‍ഗ്രസിനോ എപ്പോഴൊക്കെ പ്രതിസന്ധിയുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ യുഡിഎഫിന്റെ കെട്ടുറപ്പിനുവേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗിനെതിരേ തെരുവില്‍ ആക്രണം ഉണ്ടാകുമ്പോള്‍, രാഷ്ട്രീയ ആക്രമണം ഉണ്ടാകുമ്പോള്‍ മുസ്ലിം ലീഗിനും ലീഗ് നേതാക്കന്മാര്‍ക്കും പ്രതിരോധം തീര്‍ത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രണ്ടുപേരും സഹോദരങ്ങളെപ്പോലെ ഐക്യത്തില്‍ പോകുന്നവരാണ്', മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മുസ്ലിം ലീഗിന്റെ നിയമസഭാകക്ഷി നേതാവ് ഇന്നയാള്‍ ആകണമെന്ന് കോണ്‍ഗ്രസ് പറയുമോ? അങ്ങനെ പറയില്ല. ഒരു മുന്നണി സംവിധാനത്തില്‍ ആശവിനിമയങ്ങള്‍ നടക്കുന്നതിനെ തെറ്റായി ചിത്രീകരിക്കരുതെന്നും മാത്യുകുഴല്‍ നാടന്‍ പറഞ്ഞു.

പാര്‍ട്ടി തീരുമാനിക്കുന്നയാള്‍ മുഖ്യമന്ത്രിയാകുമെന്നും ഭിന്നാഭിപ്രായം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ ഏറ്റവും നീതിയുക്തമായ ജനാധിപത്യ തീരുമാനം ഉണ്ടാകുമെന്ന് ഉറച്ചവിശ്വാസം ഉണ്ടെന്നും കോണ്‍ഗ്രസിന് ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News