Enter your Email Address to subscribe to our newsletters

Newdelhi , 07 മെയ് (H.S.)
ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികള്ക്ക് സുവർണ്ണാവസരം. ആർമിയുടെ സിഗ്നല് ട്രെയിനിംഗ് സെന്ററുകളില് സിവിലിയൻ സ്വിച്ച് ബോർഡ് ഓപ്പറേറ്റർ (CSBO Grade-II) തസ്തികയിലേക്ക് 190 ഒഴിവുകളിലേക്കാണ് ഇപ്പോള് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഫോണ് കോളുകള് സ്വീകരിച്ച് അവ കൃത്യമായ വ്യക്തികള്ക്കോ വിഭാഗത്തിനോ കണക്ട് ചെയ്യുന്ന ജോലിയാണ് സ്വിച്ച് ബോർഡ് ഓപ്പറേറ്റർ നിർവഹിക്കുന്നത് ഗോവ ആസ്ഥാനമായുള്ള HQ 2 സിഗ്നല് ട്രെയിനിംഗ് സെന്ററിലേക്കാണ് പ്രധാനമായും നിയമനം നടക്കുന്നത്. ഗ്രൂപ്പ് 'സി' വിഭാഗത്തില് പെടുന്ന ഈ തസ്തികയിലേക്ക് ഓണ്ലൈൻ വഴി (ഇമെയില്) തികച്ചും സൗജന്യമായി അപേക്ഷിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഒഴിവുകളുടെ വിശദവിവരങ്ങള്
ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 190 ഒഴിവുകളില് വിവിധ വിഭാഗങ്ങള്ക്കായി സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജനറല് (UR): 94
OBC: 43
SC: 22
ST: 12
EWS: 19
കൂടാതെ വിമുക്ത ഭടന്മാർക്കായി 20 ഒഴിവുകളും ഭിന്നശേഷിക്കാർക്കായി 12 ഒഴിവുകളും മാറ്റിവെച്ചിട്ടുണ്ട്.
യോഗ്യതയും പ്രായപരിധിയും
പത്താം ക്ലാസ് വിജയിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. എന്നാല് ഇതിനോടൊപ്പം പി.ബി.എക്സ് ബോർഡ് കൈകാര്യം ചെയ്യുന്നതില് കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള് കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. 18 മുതല് 25 വയസ്സ് വരെയാണ് പ്രായപരിധി. 2026 മെയ് 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, എസ്സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായപരിധിയില് ഇളവ് ലഭിക്കും.
ശമ്പളവും തിരഞ്ഞെടുപ്പും
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരം പേ ലെവല്-3 അനുസരിച്ചുള്ള ശമ്പളം ലഭിക്കും. 21,700 രൂപയാണ് അടിസ്ഥാന ശമ്പളം. ഡി.എ, എച്ച്.ആർ.എ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി
എഴുത്തുപരീക്ഷ: 100 മാർക്കിന്റെ ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയില് ജനറല് ഇന്റലിജൻസ്, ന്യൂമറിക്കല് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ്, ജനറല് അവയർനസ് എന്നീ വിഷയങ്ങളുണ്ടാകും.
സ്കില് ടെസ്റ്റ്: എഴുത്തുപരീക്ഷയില് യോഗ്യത നേടുന്നവർക്ക് പി.ബി.എക്സ് ബോർഡ് പ്രവർത്തിപ്പിക്കാനുള്ള പ്രായോഗിക പരീക്ഷയുണ്ടാകും.
അപേക്ഷിക്കേണ്ട വിധം
അപേക്ഷകർ അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ആധാർ, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്) സ്കാൻ ചെയ്ത പകർപ്പുകള് സഹിതം sunshine.rise@nic.in എന്ന ഇമെയില് വിലാസത്തിലേക്ക് അയക്കുകയാണ് വേണ്ടത്. 2026 മെയ് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഇമെയില് സബ്ജക്റ്റില് APPLICATION FOR THE POST OF CSBO GDE-II എന്ന് കൃത്യമായി രേഖപ്പെടുത്തണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR