Enter your Email Address to subscribe to our newsletters

Thiruvanathapuram, 07 മെയ് (H.S.)
വര്‍ഗീയ കോമരങ്ങളേ, നിങ്ങള്‍ക്കുള്ള മറുപടിയാണ് കേരളത്തിലെ നിയമസഭ തിരഞ്ഞെ ടുപ്പിലെ മൂന്ന് വിജയങ്ങളെന്ന് ശശി തരൂര്‍ എം പി.നിയമസഭ തിരഞ്ഞെടുപ്പ്ഫലങ്ങളില്‍ വര്‍ഗീയവാദികള്‍ ശ്രദ്ധിക്കേണ്ടകേരള സ്റ്റോറിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തവനൂര്‍, കളമശ്ശേരി, കൊച്ചി എന്നീ മണ്ഡല തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടത്.
കേരളം ഇപ്പോഴും ദേശീയ രാഷ്ട്രീയത്തിന് മാതൃകയാണ്. മലയാളികള്‍ ആദ്യം മനുഷ്യരേയും പിന്നെ ജാതിയും മതവും കാണുന്നു. സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ വര്‍ഗീയവാദികള്‍ ശ്രദ്ധിക്കേണ്ട ഒരു കേരളാ സ്റ്റോറിയുണ്ട്. മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ തവനൂരില്‍ നിന്ന് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വി.എസ്. ജോയി വിജയിച്ചു.ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ കളമശ്ശേരിയില്‍ നിന്ന് ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി വി.ഇ. അബ്ദുള്‍ ഗഫൂര്‍ വിജയിച്ചു, ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലമായ കൊച്ചിയില്‍ നിന്ന് ഒരു മുസ്ലീം സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷിയാസ് വിജയിച്ചുവെന്ന് തരൂര്‍.
തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.എസ്.ജോയ് ഇടത് സ്വതന്ത്രനും സിറ്റിങ് എംഎല്‍എയുമായ കെ.ടി.ജലീലിനെ 14647 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കളമശ്ശേരിയില്‍
മുസ്ലിംലീഗ് സ്ഥാനാര്‍ഥി വി.ഇ.അബ്ദുള്‍ ഗഫൂര്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ പി.രാജീവിനെ 16132 വോട്ടുകള്‍ക്കും പരാജയപ്പെടുത്തി. കൊച്ചിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷിയാസ് സിറ്റിംഗ് എംഎല്‍എ യായ കെ ജെ മാക്‌സിയെ 8188 വോട്ടിന് പരാജയപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S