കോണ്ഗ്രസിലെ മുഖ്യമന്ത്രി ചര്ച്ചയില് അഭിപ്രായം പറയാനില്ല; കെ രാജന്
Thrissur, 08 മെയ് (H.S.) തൃശൂര്‍: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ തയ്യാറല്ലെന്ന് കെ രാജന്‍. കേരളത്തില്‍ വോട്ട് ചെയ്ത ജനങ്ങള്‍ ചിന്തിക്കും. ഇതാണോ കേരളത്തില്‍ 102 സീറ്റ് നേടി കൊടുക്കുമ്പോള്‍ തങ്ങള്‍ ആഗ്രഹിച്ചത് എന
K Rajan


Thrissur, 08 മെയ് (H.S.)

തൃശൂര്‍: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ തയ്യാറല്ലെന്ന് കെ രാജന്‍. കേരളത്തില്‍ വോട്ട് ചെയ്ത ജനങ്ങള്‍ ചിന്തിക്കും. ഇതാണോ കേരളത്തില്‍ 102 സീറ്റ് നേടി കൊടുക്കുമ്പോള്‍ തങ്ങള്‍ ആഗ്രഹിച്ചത് എന്ന് ജനങ്ങള്‍ തന്നെ ചിന്തിക്കുന്ന സമയം വരും. ഞങ്ങള്‍ ഇപ്പോള്‍ ക്രിയത്മകമായി പ്രതിപക്ഷമാണ്. വളരെ ശക്തമായി തന്നെ നിരീക്ഷിക്കുകയാണ്. ഇത് എങ്ങോട്ട് പോകുമെന്ന് നോക്കാമെന്നും രാജന്‍ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രിയല്ലെന്ന് സിപിഐ വ്യക്തമാക്കി കഴിഞ്ഞെന്ന് എംഎല്‍എ കെ രാജന്‍. പരാജയവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ മുഖ്യമന്ത്രിക്കെതിരായി ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും രാജന്‍ പറഞ്ഞു.

പരാജയത്തെ കുറിച്ച് വിശകലനം ചെയ്യാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ ദിവസം മുന്നണി ചെയര്‍മാനായ പിണറായി വിജയന്റെ അധ്യക്ഷതയില്‍ എകെജി സെന്ററില്‍ വച്ച് യോഗം ചേര്‍ന്നിരുന്നു. വരും ദിവസങ്ങളില്‍ ഇടതുപക്ഷ ജനാധ്യപത്യ മുന്നണിയുടെ പാര്‍ട്ടിയെ അതിന്റെ ഏറ്റവും താഴെ തട്ടിലുള്ള ഘടകങ്ങള്‍ വരെ പാര്‍ട്ടിക്ക് അകത്തുള്ളവര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെല്ലാം പറയാനുള്ളത് കേട്ട് മുന്നണി അതിന്റെ വിലയിരുത്തലിലേക്ക് വരുമെന്ന് എംഎല്‍എ കെ രാജന്‍ വ്യക്തമാക്കി.കേവലം ഒരു മിനിറ്റ് കൊണ്ട് ഒരു വിലയിരുത്തലില്‍ എത്തിയാല്‍ അതിശക്തമായിട്ടുള്ള ഒരു തിരിച്ച് വരവിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സാധിക്കാതെ പോവും. അതുകൊണ്ട് തന്നെ കൃത്യമായ കാര്യങ്ങള്‍ പഠിച്ച് തിരുത്തേണ്ടത് തിരുത്തി പരിശോധിക്കുമെന്ന് രാജന്‍ പറഞ്ഞു.

ഇത് ഒരു താത്കാലിക വിജയം മാത്രമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരായി 1959 ലെ വിമോചന സമരത്തിന് തുല്യമായ നിലയിലുള്ള എല്ലാവരും ചേര്‍ന്ന് നടത്തിയ വലിയ ആക്രമണമാണിത്. അത് ഏത് അളവില്‍ പോയി എങ്ങനെ സ്വാധീനിക്കപ്പെട്ടു എന്നെല്ലാം ആഴത്തില്‍ തന്നെ പരിശോധിക്കുമെന്നും എംഎല്‍എ രാജന്‍ വ്യക്തമാക്കി. ജനങ്ങള്‍ അവരുടെ ഭാഗം തീരുമാനിച്ച് തെരഞ്ഞെടുക്കുന്നവരാണ് ജനപ്രതിനിധികളാവുന്നത്. അവര്‍ വോട്ട് ചെയ്യുന്ന ആളുകള്‍ മുഖ്യമന്ത്രിയാവും. കേരളത്തില്‍ ഒരു മുഖ്യമന്ത്രി വന്നാല്‍ അവരെ അഭിനന്ദിക്കാന്‍ പ്രതിപക്ഷ നേതാവും ഞങ്ങള്‍ കക്ഷി നേതാക്കന്‍മാരും പോവും. അതിനര്‍ത്ഥം ആ മുഖ്യമന്ത്രിക്ക് ഞങ്ങള്‍ പിന്തുണ നല്‍കുന്നു എന്നല്ല.

മറിച്ച് കേരളത്തിന്റെ ജനവിധിയെ തങ്ങള്‍ അംഗീകരിക്കുമ്പോള്‍ ആരെയാണോ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്നത് അദ്ദേഹത്തെ രാഷ്ട്രീയമായി ഞങ്ങള്‍ അംഗീകരിക്കും. അത് ജനാധിപത്യത്തിന്റെ മര്യാദയാണന്നും രാജന്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News