വെള്ളമെടുക്കാൻ പുഴയിൽ ഇറങ്ങിയ യുവാവിന് നേരെ മുതലയുടെ ആക്രമണം.
Gandhinagar, 08 മെയ് (H.S.) വെള്ളമെടുക്കാൻ പുഴയിൽ ഇറങ്ങിയ യുവാവിന് നേരെ മുതലയുടെ ആക്രമണം. ഗുജറാത്തിലെ വഡോദരയ്ക്കടുത്തുള്ള കാഗ്ഡിപുര ഗ്രാമത്തിലെ ദേവനാദി നദിയിലാണ് സംഭവം. മിഥുൻ വാസവ എന്നയാൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവാവിന് നേരെ പാഞ്ഞടുത്ത മുത
A YOUNG MAN DRAGGED CROCODILE


Gandhinagar, 08 മെയ് (H.S.)

വെള്ളമെടുക്കാൻ പുഴയിൽ ഇറങ്ങിയ യുവാവിന് നേരെ മുതലയുടെ ആക്രമണം. ഗുജറാത്തിലെ വഡോദരയ്ക്കടുത്തുള്ള കാഗ്ഡിപുര ഗ്രാമത്തിലെ ദേവനാദി നദിയിലാണ് സംഭവം. മിഥുൻ വാസവ എന്നയാൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവാവിന് നേരെ പാഞ്ഞടുത്ത മുതല മണിക്കൂറുകളോളം വെള്ളത്തിൽ വലിച്ചിഴച്ചു. തുടർന്ന് അഗ്നിശമന സേനാഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് രക്ഷിക്കാനായത്. യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തുകയും യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. വഡോദര ഫയർ ബ്രിഗേഡ്, വനം വകുപ്പ് സംഘങ്ങൾ ബോട്ട് ഉപയോഗിച്ച് യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിലേയ്ക്ക് നീങ്ങി. എന്നാൽ മുതല യുവാവിനെ പിടിവിടുന്നുണ്ടായിരുന്നില്ല. പിന്നീട് അഞ്ച് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് യുവാവിനെ മുതലയിൽ നിന്ന് രക്ഷിക്കാനായത്.

ബോട്ടിൻ്റെയും ഒപ്പം മറ്റ് ശബ്ദങ്ങളും ഉണ്ടാക്കിയാണ് മുതലയുടെ പിടിയിൽ നിന്ന് യുവാവിനെ രക്ഷിച്ചത്. വളരെ ഭയാനകമായ രംഗമായിരുന്നു പ്രദേശത്ത് നിലനിന്നിരുന്നത്. തുടർന്ന് കരയ്ക്കെത്തിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിൻ്റെ ആരോഗ്യനിലയിൽ ആശങ്കകളൊന്നും തന്നെയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, യുവാവിനെ രക്ഷിക്കുന്നതിനിടയിൽ പ്രദേശത്ത് വേറെയും നിരവധി മുതലകളെ കണ്ടതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥനായ പർവേസ് മൻസൂരി പറയുന്നു. ബോട്ടിൻ്റെ എഞ്ചിൻ്റെ ശബ്ദം കേട്ട് മുതലകൾ വിരണ്ടോടി. ഈ സംഭവത്തോടെ വഡോദര പ്രദേശത്ത് ആളുകൾ പരിഭ്രാന്തിയിലാണ്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പർവേസ് മൻസൂരി നിർദേശിച്ചിട്ടുണ്ട്. മുൻപും മുതലകളുടെ ആക്രമണവും ശല്യവും നേരിട്ടിട്ടുള്ള ഒരു പ്രദേശമാണിവിടം.

സംഭവമിങ്ങനെ

കാഗ്ഡിപുര നിവാസിയായ മിഥുൻ വാസവ സുഹൃത്തിനൊപ്പം കന്നുകാലികളെ മേയ്ക്കാൻ പോയതായിരുന്നു. ഈ സമയം വെള്ളം എടുക്കാൻ ദേവനാദിയിലേയ്ക്ക് പോയി. മിഥുൻ വെള്ളം എടുക്കാൻ നദിയിലേയ്ക്ക് ഇറങ്ങിയപ്പോൾ ഏകദേശം 10 മുതൽ 12 അടിവരെ നീളമുള്ള ഒരു മുതല പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.

മുതല യുവാവിനെ വാലുകൊണ്ടടിക്കുകയും പിന്നീട് അരയുടെ ഭാഗം ലക്ഷ്യം വച്ച് നദിയിലേയ്ക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. യുവാവ് നിലവിളിച്ചെങ്കിലും മുതല നിമിഷങ്ങൾക്കകം വെള്ളത്തിലേയ്ക്ക് കടിച്ച് വലിച്ചു. ഈ സമയം നിരവധി ആളുകൾ നദീതീരത്ത് തടിച്ച് കൂടി. തുടർന്ന് പൊലീസിനെയും അഗ്നിശമന സേനാംഗങ്ങളെയും വിവരം അറിയിക്കുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News