Enter your Email Address to subscribe to our newsletters

Kerala, 08 മെയ് (H.S.)
തുരുവനന്തപുരം : യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ അഞ്ച് ഗ്യാരണ്ടികളിൽ ഒന്നായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്ന കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചു.കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ നിഷാന്താണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ബസിൽ ടിക്കറ്റ് വിതരണം ചെയുമ്പോൾ ഇടിഎം ഉപകരണത്തിൽ സ്ത്രീ/പുരുഷൻ എന്ന് രേഖപ്പെടു ത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.ഉത്തരവ് നാളെ മുതൽ നടപ്പിലാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കുറച്ചു കാലം മുൻപു വരെ വൻ കടബാധ്യതയിലായിരുന്ന കെഎസ്ആർടിസി കെ.ബി. ഗണേഷ് കുമാർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് പച്ച പിടിച്ചത്. കെഎസ്ആർടിസി ജീവനക്കാർക്ക് മുടക്കമില്ലാതെ ശമ്പളം ലഭിച്ചു തുടങ്ങിയതും ഇക്കാലത്താണ്. ലാഭമില്ലാത്ത നിരവധി സർവീസുകൾ വെട്ടിക്കുറച്ചും ആഡംബര യാത്ര ഉറപ്പാക്കുന്നതിനായി പ്രീമിയം ബസുകൾ നിരത്തിലിറക്കിയും ഉല്ലാസയാത്രകൾ നടപ്പാക്കിയുമെല്ലാമാണ് കെഎസ്ആർടിസി കടക്കെണിയിൽ നിന്ന് കുറച്ചെങ്കിലും രക്ഷപെട്ടത്.
---------------
Hindusthan Samachar / Sreejith S