തെരുവില് പ്രകടനം വേണ്ട്; മുഖ്യമന്ത്രിയെ പാര്ട്ടി തീരുമാനിക്കും; അണികളോട് വിഡി സതീശന്
Thiruvanathapuram, 08 മെയ് (H.S.) . വിജയത്തിന്റെ ആഹ്ലാദ നിമിഷങ്ങളില്‍ പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് വിഡി സതീശന്‍. നേതൃസ്ഥാനത്തെ ചൊല്ലി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പ്രകടനങ്ങള
V D Satheeshan


Thiruvanathapuram, 08 മെയ് (H.S.)

. വിജയത്തിന്റെ ആഹ്ലാദ നിമിഷങ്ങളില്‍ പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് വിഡി സതീശന്‍. നേതൃസ്ഥാനത്തെ ചൊല്ലി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്‌ലക്‌സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്‌നേഹപൂര്‍വ്വം പിന്മാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടിയുടെ അഭിമാനകരമായ ഈ നിമിഷത്തില്‍ അച്ചടക്കം പാലിച്ച് ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും സതീശന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. എഐസിസി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നിരിക്കെ, വിജയത്തിന്റെ ശോഭ കെടുത്തുന്ന പ്രവണതകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായ 102 സീറ്റുകള്‍ നേടിയതിന്റെ പശ്ചാത്തലത്തില്‍, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുകയാണെന്ന് വി.ഡി. സതീശന്‍ അറിയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

102 സീറ്റുമായി കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മള്‍ നേടിയത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് AICC കടക്കുന്നു.

നമുക്കിത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ല.

ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളില്‍ നിന്ന് പ്രിയപ്പെട്ട കോണ്‍ഗ്രസ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ പിന്‍മാറണമെന്ന് സ്നേഹപൂര്‍വം അഭ്യര്‍ഥിക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News