വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്ഗ്രസ് വഞ്ചിച്ചു; ലോക്സഭയില് വേറെ ഇരിപ്പിടം വേണമെന്ന് ഡിഎംകെ
New delhi, 08 മെയ് (H.S.) ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിലുണ്ടായ വിള്ളല്‍ ലോക്സഭയിലേക്കും. ലോക്സഭയില്‍ ഡിഎംകെ അംഗങ്ങള്‍ക്ക് വേറെ ഇരിപ്പിടം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എംപി കെ. കനിമൊഴി ലോക്സഭാ സ്പീക്കര്‍ക്ക് കത്തുനല്‍കി. ഇന്ത്യ
Kanimozhi MK Stalin


New delhi, 08 മെയ് (H.S.)

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിലുണ്ടായ വിള്ളല്‍ ലോക്സഭയിലേക്കും. ലോക്സഭയില്‍ ഡിഎംകെ അംഗങ്ങള്‍ക്ക് വേറെ ഇരിപ്പിടം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എംപി കെ. കനിമൊഴി ലോക്സഭാ സ്പീക്കര്‍ക്ക് കത്തുനല്‍കി. ഇന്ത്യാസഖ്യത്തിലെ കക്ഷികളായ കോണ്‍ഗ്രസ്, ഡിഎംകെ എംപിമാര്‍ ഒരുമിച്ചായിരുന്നു ലോക്‌സഭയില്‍ ഇരുന്നിരുന്നത്.

നടന്‍ വിജയ്യുടെ ടിവികെയ്ക്ക് തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് കനിമൊഴിയുടെ കത്ത്. മാറിയ രാഷ്ട്രീയസാഹചര്യത്തിന്റെയും ഡിഎംകെയും കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിച്ചതിന്റെയും പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കൊപ്പം ഡിഎംകെ എംപിമാര്‍ ഇരിക്കുന്നത് അനുചിതമാണെന്ന് കനിമൊഴി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ഡിഎംകെ അംഗങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്വങ്ങള്‍ ഫലപ്രദമായി നിറേവറ്റാന്‍ സഭയില്‍ വേറെ ഇരിപ്പിടങ്ങള്‍ അനുവദിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

108 സീറ്റുകള്‍ നേടിയ ടിവികെ, കേവലഭൂരിപക്ഷമായ 118 എംഎല്‍എമാരെ തികയ്ക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയതോടെയാണ് ഇരുപാര്‍ട്ടികളുടെയും സഖ്യം പിളര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് അഞ്ച് സീറ്റിലാണ് വിജയിച്ചത്. വിജയുടെ അഭ്യര്‍ഥനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. എന്നാല്‍, ഈ എംഎല്‍എമാരുടെ പിന്തുണകൊണ്ടും വിജയ്ക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാനാകില്ല. ഇനിയും ആറ് എംഎല്‍എമാരുടെ കൂടെ പിന്തുണ വേണ്ടിവരും. 234 ആണ് തമിഴ്നാട് നിയമസഭയുടെ അംഗബലം.

---------------

Hindusthan Samachar / Sreejith S


Latest News