മുഖ്യമന്ത്രി തര്ക്കം തെരുവിലേക്ക് എത്തിക്കരുത്; കെസി ജോസഫ്
New delhi, 09 മെയ് (H.S.) ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ള തര്‍ക്കം തെരുവിലേക്കെത്തിയതില്‍ മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് കെ.സി. ജോസഫ്. തീക്കൊള്ളികൊണ്ട് തലചൊറിയാന്‍ ശ്രമിക്കുന്നത് വിനാശകരമായിരിക്കുമെന്നും മൗനമാണ് അഭിക
kc joseph


New delhi, 09 മെയ് (H.S.)

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ള തര്‍ക്കം തെരുവിലേക്കെത്തിയതില്‍ മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് കെ.സി. ജോസഫ്. തീക്കൊള്ളികൊണ്ട് തലചൊറിയാന്‍ ശ്രമിക്കുന്നത് വിനാശകരമായിരിക്കുമെന്നും മൗനമാണ് അഭികാമ്യം എന്നതു കൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും കെ.സി. ജോസഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം....

മൗനമാണ് അഭികാമ്യം എന്നതു കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരകാര്യങ്ങള്‍ എല്ലാ പരിധിയും വിട്ട് തെരുവിലേയ്ക്ക് കൊണ്ടുപോകുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ്.

മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ. തിരുവനന്തപുരത്തെ പ്രതിഷേധ പ്രകടനക്കാര്‍ അറിഞ്ഞോ അറിയാതേയോ എല്ലാവരും ജീവനുതുല്യം സ്നേഹിക്കുന്ന പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചിട്ടുണ്ട്.

ഇതൊന്നും നല്ലതിനല്ല. തീക്കൊള്ളികൊണ്ട് തലചൊറിയാന്‍ ശ്രമിക്കുന്നത് വിനാശകരമായിരിക്കും.

---------------

Hindusthan Samachar / Sreejith S


Latest News