Enter your Email Address to subscribe to our newsletters

KOZHIKKODE, 09 മെയ് (H.S.)
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കത്തിനിടെ ഫ്‌ലെക്‌സ് യുദ്ധവും സജീവം. വി.ഡി. സതീശനെതിരേ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ ബാനര്‍. വി.ഡി. സതീശന്‍ അനുകൂലികള്‍ കഴിഞ്ഞദിവസം സ്ഥാപിച്ച ഫ്ളക്സില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തിട്ടുണ്ട്.
വി.ഡി. സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ? അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോര്‍ അല്‍വയുമായി സതീശന്റെ രഹസ്യ കൂടിക്കാഴ്ച എന്തിന്? സതീശന്റെ പിആര്‍ വേലയ്ക്ക് ഫണ്ട് നല്‍കിയത് അദാനി ഗ്രൂപ്പോ? ജമാഅത്തെ ഇസ്ലാമിയോ? എസ്ഡിപിഐയോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ബാനറിലുള്ളത്.
ഡിസിസി ഓഫീസ് സെക്രട്ടറി പിന്നീട് ഈ ബാനര്‍ അഴിച്ചുമാറ്റി. ഇതുകൂടാതെ, ഡിസിസി ഓഫീസിന് സമീപം ഐഎച്ച്ആര്‍ഡി കോളേജ് ജങ്ഷനില്‍ വി.ഡി. സതീശന്‍ അനുകൂലികള്‍ കഴിഞ്ഞദിവസം സ്ഥാപിച്ച ഫ്ളക്സില്‍ കരിഓയിലും ഒഴിച്ചിട്ടുണ്ട്.
അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ വെള്ളിയാഴ്ച പ്രകടനങ്ങള്‍ നടന്നിരുന്നു. കെപിസിസിയുടെ കര്‍ശന വിലക്കുകളെപോലും അവഗണിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
---------------
Hindusthan Samachar / Sreejith S