Enter your Email Address to subscribe to our newsletters

Thiruvananthapuram, 09 മെയ് (H.S.)
യുഡിഎഫിന്‍റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഉടലെടുത്ത തർക്കങ്ങൾ പരിഹരിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിർണായക നീക്കങ്ങൾ ഇന്ന് ഫലം യുഡിഎഫിന്‍റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഉടലെടുത്ത തർക്കങ്ങൾ പരിഹരിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിർണായക നീക്കങ്ങൾ ഇന്ന് ഫലം കണ്ടില്ല. എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് നിരീക്ഷകർ നൽകിയ റിപ്പോർട്ടിന് പിന്നാലെ, കേരളത്തിലെ പ്രമുഖ നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നേരിട്ട് ചർച്ച നടത്തിയിരുന്നു.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ പങ്കെടുത്ത മൂന്ന് മണിക്കൂർ നീണ്ട ഈ കൂടിക്കാഴ്ചയിൽ പക്ഷേ അന്തിമ തീരുമാനം ഉണ്ടായില്ല. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുമെന്നും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് വിഷയത്തിൽ അന്തിമ നിലപാട് സ്വീകരിക്കുമെന്നും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അറിയിച്ചു. തീരുമാനം എടുക്കാന്‍ എത്ര സമയം വേണ്ടി വരും എന്ന ചോദ്യത്തിനോട് 23വരെ സമയം ഉണ്ടെന്നായിരുന്നു ദീപാദാസ് മുന്‍ഷിയുടെ മറുപടി.
നിലവിലെ ചർച്ചകളിൽ തീരുമാനമായില്ലെങ്കിൽ സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ചകൾ നടന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
അതേസമയം, മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള വിഭാഗീയത തെരുവിലേക്ക് പടരുന്നതിനെതിരെ കർശന നിലപാടുമായി കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സംയുക്തമായി രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തിനായി സജീവ പരിഗണനയിലുള്ള ഈ മൂന്ന് നേതാക്കളും ഒന്നിച്ച് നിന്ന് ഐക്യത്തിന്‍റെ സന്ദേശം നൽകിയത് ശ്രദ്ധേയമായി. പ്രവർത്തകർ ആർക്കും വേണ്ടി പ്രകടനങ്ങൾ നടത്തരുതെന്നും ഇത്തരം നടപടികൾ സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്നതാണെന്നും നേതാക്കൾ വ്യക്തമാക്കി.
. എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് നിരീക്ഷകർ നൽകിയ റിപ്പോർട്ടിന് പിന്നാലെ, കേരളത്തിലെ പ്രമുഖ നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നേരിട്ട് ചർച്ച നടത്തിയിരുന്നു.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ പങ്കെടുത്ത മൂന്ന് മണിക്കൂർ നീണ്ട ഈ കൂടിക്കാഴ്ചയിൽ പക്ഷേ അന്തിമ തീരുമാനം ഉണ്ടായില്ല. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുമെന്നും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് വിഷയത്തിൽ അന്തിമ നിലപാട് സ്വീകരിക്കുമെന്നും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അറിയിച്ചു. തീരുമാനം എടുക്കാന്‍ എത്ര സമയം വേണ്ടി വരും എന്ന ചോദ്യത്തിനോട് 23വരെ സമയം ഉണ്ടെന്നായിരുന്നു ദീപാദാസ് മുന്‍ഷിയുടെ മറുപടി.
നിലവിലെ ചർച്ചകളിൽ തീരുമാനമായില്ലെങ്കിൽ സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ചകൾ നടന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
അതേസമയം, മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള വിഭാഗീയത തെരുവിലേക്ക് പടരുന്നതിനെതിരെ കർശന നിലപാടുമായി കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സംയുക്തമായി രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തിനായി സജീവ പരിഗണനയിലുള്ള ഈ മൂന്ന് നേതാക്കളും ഒന്നിച്ച് നിന്ന് ഐക്യത്തിന്‍റെ സന്ദേശം നൽകിയത് ശ്രദ്ധേയമായി. പ്രവർത്തകർ ആർക്കും വേണ്ടി പ്രകടനങ്ങൾ നടത്തരുതെന്നും ഇത്തരം നടപടികൾ സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്നതാണെന്നും നേതാക്കൾ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S