Enter your Email Address to subscribe to our newsletters

Kochi,09 മെയ് (H.S.)
കുട്ടികളിൽ ഭൗതികമായ
നിർഭയത്വം രൂപപ്പെടുത്തണമെന്ന്ജ സ്റ്റിസ് ദേവൻ രാമചന്ദ്രൻ
വിദ്യാഭ്യാസം എന്നത് സ്കൂളിൽ നിന്നോ ക്ലാസ് റൂമുകളിൽ നിന്നോ മാത്രം ലഭിക്കുന്നതല്ലെന്നും, നല്ല രീതിയിൽ ജീവിതം ഒരുക്കുകയാണ് പ്രധാനമെന്നും ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നല്ല ചിന്തയും നല്ല പെരുമാറ്റവും ആണ് കുട്ടികളിൽ വളർത്തേണ്ടത്.
കുട്ടികളിൽ ഭൗതികമായ
നിർഭയത്വം രൂപപ്പെടുത്തുക എന്നതായിരിക്കണം ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്ക്ലബിൻ്റെ എജ്യൂ പ്രസ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ ചിന്തിക്കാൻ പ്രേരിപ്പിക്കണം. അവരെ സമൂഹത്തിൻ്റെ നിക്ഷേപമായി കണ്ടാൽ, ഭാവിയിൽ അവർ സമൂഹത്തിന് നൂറുമടങ്ങ് തിരിച്ചുനൽകും. രാഷ്ട്ര നിർമാതാക്കളായാണ് അവരെ വളർത്തേണ്ടത്. അതുവഴി ആഗോള പൗരനായി മാറാൻ അവർക്ക് സാധിക്കും. അതിനർത്ഥം കേരള വിട്ടുപോവണം എന്നല്ല, എവിടെ ജീവിച്ചാലും അത്യന്തികമായി കേരളീയൻ ആയിരിക്കണം, സാംസ്കാരികതയെ അത്രയും നെഞ്ചേറ്റുന്ന സമൂഹം വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് അംഗങ്ങളുടെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ചടങ്ങിൽ അദ്ദേഹം കൈമാറി. എറണാകുളം പ്രസ് ക്ലബ് പ്രസിഡൻ്റ് ആർ.ഗോപകുമാർ അധ്യക്ഷനായി. നെസ്റ്റ് ഗ്രൂപ്പ് വൈസ് പ്രസിഡൻ്റ് തോമസ് എബ്രഹാം, എ.വി.എ ഗ്രൂപ്പ് റീജിയണൽ മാനേജർ ടി.സുരേഷ് എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം.ഷജിൽ കുമാർ സ്വാഗതവും, ട്രഷറർ അഷ്റഫ് തൈവളപ്പ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന അവധിക്കാല ക്യാമ്പിന് സത്കല വിജയൻ നേതൃത്വം നൽകി.
എറണാകുളം പ്രസ് ക്ലബിന്റെ പഠനോപകരണ വിതരണ പദ്ധതി എജ്യൂപ്രസിന്റെ ഉദ്ഘാടനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കുന്നു. പ്രസ് ക്ലബ് ട്രഷറർ അഷറഫ് തൈവളപ്പ്, പ്രസിഡന്റ് ആർ. ഗോപകുമാർ, നെസ്റ്റ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് തോമസ് ഏബ്രഹാം, എ വി എ ഗ്രൂപ്പ് റീജനൽ ഹെഡ് ടി.സുരേഷ്, പ്രസ് ക്ലബ് സെകട്ടറി ഷജിൽ കുമാർ എന്നിവർ സമീപം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR