തെരഞ്ഞടുപ്പ് തോല്വിക്ക് പിന്നാലെ സിപിഎമ്മിനെ രൂക്ഷമായി വിമര്ശിച്ച് കേരള കോണ്ഗ്രസ് എം
Kottayam , 09 മെയ് (H.S.) തെരഞ്ഞടുപ്പ് തോല്വിക്ക് പിന്നാലെ സിപിഎമ്മിനെ രൂക്ഷമായി വിമര്ശിച്ച് കേരള കോണ്ഗ്രസ് എം.സര്ക്കാരിന് ജനകീയ മുഖമുണ്ടായില്ലെന്ന് പറഞ്ഞ കേരള കോണ്ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി, സിപിഎം ക്രോസ് വോട്ട് ചെയ്തെന്നും ആരോപിച്ചു തിരഞ്ഞ
Jose K Mani


Kottayam , 09 മെയ് (H.S.)

തെരഞ്ഞടുപ്പ് തോല്വിക്ക് പിന്നാലെ സിപിഎമ്മിനെ രൂക്ഷമായി വിമര്ശിച്ച് കേരള കോണ്ഗ്രസ് എം.സര്ക്കാരിന് ജനകീയ മുഖമുണ്ടായില്ലെന്ന് പറഞ്ഞ കേരള കോണ്ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി, സിപിഎം ക്രോസ് വോട്ട് ചെയ്തെന്നും ആരോപിച്ചു

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന് ചേര്ന്ന പാര്ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.സര്ക്കാര് നടപ്പാക്കിയ വികസനം ജനങ്ങളിലേക്ക് എത്തിക്കാന് സാധിച്ചില്ല. പിണറായി വിജയന്റെ പ്രസ്താവനകള് തിരിച്ചടിയായെന്നും സ്റ്റിയറിംഗ് കമ്മിറ്റിയില് വിമര്ശനം ഉണ്ടായി .മുന്നണി മാറ്റ ചര്ച്ചയില് റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും എതിരെ വിമര്ശനം ഉയര്ന്നു.തുടരും പോസ്റ്റിട്ടത് തിരിച്ചടി ആയെന്നായിരുന്നു വിമര്ശനം .

തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുള്ള പ്രാഥമിക ചര്ച്ചകളാണ് നടന്നത്. പാര്ട്ടി മത്സരിച്ച എല്ലാ മേഖലയില് നിന്നും നേതാക്കള് എത്തി. ഇവിടെയെല്ലാം സിപിഎം പ്രവര്ത്തകരുടെ വോട്ട് ലഭിച്ചില്ലെന്നാണ് വിലയിരുത്തലുണ്ടായത്. ക്രോസ് വോട്ടിംഗിനെ കുറിച്ച് വിശദമായി അന്വേഷിച്ച് ഇത് സംബന്ധിച്ച റിപ്പോര്ട്ട് ഈ മാസം അവസാനം സമര്പ്പിക്കാനും തീരുമാനിച്ചു.

ജോസഫ് വിഭാഗം യുഡിഎഫ് തരംഗത്തില് വിജയിച്ചതാണ്. അവരുടെ ക്ഷണം പരിഹാസത്തിന്റെ ഭാഗമാണെന്നും ജോസ് കെ മാണി പറഞ്ഞു.

നേരത്തേ, തെരഞ്ഞെടുപ്പ് പരാജയത്തില് സിപിഐയും സി പി എമ്മിനെ വിമര്ശിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാണ് എൽഡിഎഫ് നേരിട്ടത്.. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ എൽഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇത്രയധികം തിരിച്ചടി നേരിട്ടിട്ടില്ല.. കടകകക്ഷികളിൽ പ്രധാന പാർട്ടിയായ ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എമ്മിന് ഒരിടത്തും അക്കൗണ്ട് തുറക്കാൻ ആയില്ല.. പാലായിൽ ജോസ് കെ മാണി തന്നെ തോറ്റു.. മന്ത്രിയായിരുന്ന പ്രധാന നേതാവ് റോഷി അഗസ്റ്റിനും പരാജയം ഏറ്റുവാങ്ങി..

ഇത്ര വലിയൊരു തിരിച്ചടി കേരള കോൺഗ്രസിന് ലഭിക്കാൻ ഇടവന്നതും മുഖ്യമന്ത്രിയുടെ പ്രസ്താവനകളും സമീപനവും ആണെന്നാണ് കേരള കോൺഗ്രസ് വിലയിരുത്തൽ.. ഇന്നത്തെ യോഗത്തിൽ ഭൂരിഭാഗം നേതാക്കളും സിപിഎമ്മിനെതിരെ വിമർശനമുന്നയിച്ചു.

തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാനാണ് എൽഡിഎഫ് ശ്രമം.. തോൽക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് കേരള കോൺഗ്രസ് പരിശോധന നടത്തും.. സിപിഎം പ്രത്യേകമായി യോഗങ്ങൾ ചേർന്ന് പരാജയത്തെക്കുറിച്ച് വിശദമായി പരിശോധന നടത്താനാണ് തീരുമാനം

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News