പൊലീസ് സൈബർ സെല്ലിൻ്റെ ജീപ്പ് മോഷണം; പ്രതിയെ പിടികൂടി
Kannur , 09 മെയ് (H.S.) മോഷണം നടന്നാൽ പൊലീസിൽ പരാതിപ്പെടാറാണ് പതിവ്. എന്നാൽ മോഷണം പോവുന്നത് പൊലീസിൻ്റെ സാധനങ്ങളാണെങ്കിലോ? അവർ ആരോടും പരാതിപ്പെടും. കേൾക്കുമ്പോൾ കുറച്ച് കൗതുകമായി തോന്നാമെങ്കിലും സംഗതി അൽപം കാര്യം തന്നെയാണ്. പൊലീസ് ജീപ്പുമായി കടന്ന
Police jeep


Kannur , 09 മെയ് (H.S.)

മോഷണം നടന്നാൽ പൊലീസിൽ പരാതിപ്പെടാറാണ് പതിവ്. എന്നാൽ മോഷണം പോവുന്നത് പൊലീസിൻ്റെ സാധനങ്ങളാണെങ്കിലോ? അവർ ആരോടും പരാതിപ്പെടും. കേൾക്കുമ്പോൾ കുറച്ച് കൗതുകമായി തോന്നാമെങ്കിലും സംഗതി അൽപം കാര്യം തന്നെയാണ്.

പൊലീസ് ജീപ്പുമായി കടന്ന് കളഞ്ഞ കള്ളൻ്റെ കഥയാണ് നാട്ടിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. എന്നാൽ ഒട്ടും സമയം വൈക്കാതെ തന്നെ കേരള പൊലീസിൻ്റെ സംയോജിത ഇടപെടലിലൂടെ മോഷണ പോയ ജീപ്പും പ്രതിയെയും പിടിക്കൂടാൻ കഴിഞ്ഞു.

കണ്ണൂർ സൈബർ സെല്ലിൻ്റെ ജീപ്പാണ് മോഷണം പോയത്. ഇന്ന് പുലർച്ചെ 12. 45 ഓടെയാണ് സംഭവം നടന്നത്. തൃശൂർ തൊഴിയൂർ വടക്കെക്കാട് സ്വദേശി ഹംസത്ത് ആണ് ജീപ്പുമായി പൊലീസ് ജീപ്പുമായി കടന്നു കളഞ്ഞത്.

പ്രതിയെ പൊലീസ് പിടികൂടി. രാത്രിയിൽ പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് അതിക്രമിച്ച് കടന്ന് പ്രതി ജീപ്പ് മോഷ്ടിക്കുകയായിരുന്നു എന്നാണ് പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്

മദ്യ ലഹരിയിൽ ആയിരുന്ന ഹംസത്ത് പൊലീസ് സ്റ്റേഷൻ വളപ്പിൽ അതിക്രമിച്ച് കടക്കുകയും കോംപൗണ്ടിൽ കിടന്ന ജീപ്പിൻ്റെ ഡാഷ് ബോർഡിൽ വച്ച താക്കോൽ ഉപയോഗിച്ച് വണ്ടി ഓൺ ചെയ്ത് പുറത്തേക്ക് എടുക്കുകയായിരുന്നു. ലക്ക് കെട്ട് ബോധമില്ലാതെ ഹംസത്ത് ജീപ്പ് സ്വയം കടത്തി കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് പൊലീസ് സംഭവം അറിയുന്നത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തെ പ്രദേശത്ത നിന്നും ജീപ്പ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശത്തെ സിസിടിവി അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ പ്രതിയേയും പിടികൂടിയെന്ന് പൊലീസ് പറഞ്ഞു.

കെഎൽ 01 സിഎച്ച് 8189 ജീപ്പാണ് പ്രതി മോഷ്ടിക്കാൻ ശ്രമിച്ചത്. വിശദമായുള്ള ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സിഐ കൈലാസ നാഥൻ്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.

ഭാരതീയ ന്യായ സൻഹിതയിലെ (BNS) സെക്ഷൻ 305 പ്രകാരം ആണ് കേസ്. മനുഷ്യവാസം, ഗതാഗതം, ആരാധനാലയങ്ങൾ തുടങ്ങിയ സംരക്ഷിത സ്ഥലങ്ങളിലെ മോഷണം വരുന്ന വകുപ്പ് ആണിത്. മോഷണം നടത്തുന്ന വ്യക്തിക്ക് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇത് പഴയ IPC സെക്ഷൻ 380-ന് പകരമുള്ള വകുപ്പാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News