ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത
Thiruvananthapuram ,9 മെയ് (H.S.) ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത.മന്നാർ ഉൾക്കടലിനും അതിനോട് ചേർന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ മെയ് പതിനൊന്നോടെ (2026 മെയ് 11) തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒ
rain


Thiruvananthapuram ,9 മെയ് (H.S.)

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത.മന്നാർ ഉൾക്കടലിനും അതിനോട് ചേർന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ മെയ് പതിനൊന്നോടെ (2026 മെയ് 11) തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം (Low Pressure Area) രൂപപ്പെടാൻ സാധ്യത.

*അറബിക്കടലിൽ ചക്രവാതച്ചുഴി*

തെക്കുപടിഞ്ഞാറൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു.

2026 മേയ് 09 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

---------------

Hindusthan Samachar / Sreejith S


Latest News