ജനിക്കുന്ന കുട്ടികളുടെ എണ്ണം പരിശോധിച്ചാല് കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാകുമെന്ന് മുന് ഡിജിപി ടി.പി.സെൻ കുമാർ
Thiruvananthapuram 09 മെയ് (H.S.) സംസ്ഥാനത്ത് ജനിക്കുന്ന കുട്ടികളുടെ എണ്ണം പരിശോധിച്ചാല് കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാകുമെന്ന് മുന് ഡിജിപി ടി.പി.സെൻ കുമാർ.. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ടി പി സെൻകുമാറിന്റെ പരാമർശം ക
ടി പി സെൻകുമാർ


Thiruvananthapuram 09 മെയ് (H.S.)

സംസ്ഥാനത്ത് ജനിക്കുന്ന കുട്ടികളുടെ എണ്ണം പരിശോധിച്ചാല് കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാകുമെന്ന് മുന് ഡിജിപി ടി.പി.സെൻ കുമാർ.. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ടി പി സെൻകുമാറിന്റെ പരാമർശം

കേരളത്തില് ജനിക്കുന്ന കുട്ടികളുടെ കണക്കെടുത്താന് ഓരോ സമുദായത്തിലും എത്രത്തോളം കുട്ടികള് ജനിക്കുന്നു എന്നത് വ്യക്തമായും മനസ്സിലാക്കാനാവും. കേരളത്തിലെ ജനസംഖ്യയുടെ 26.56 ശതമാനം വരുന്ന മുസ്ലിം സമുദായത്തില് നിന്നും ഓരോവര്ഷവും ജനിക്കുന്നത് 44.84 കുട്ടികളാണെന്നും ടി പി സെൻകുമാർ വ്യക്തമാക്കി . 54.74 ശതമാനം വരുന്ന ഹിന്ദുസമുദായത്തില് നിന്നും ഓരോവര്ഷവും ജനിക്കുന്നത് 40.28 കുട്ടികളാണ് ജനിക്കുന്നത്. – ടി.പി. സെന്കുമാര് പറയുന്നു.

1971ല് അന്നത്തെ കേന്ദ്രസര്ക്കാര് രാജ്യത്തിലെ ജനസംഖ്യാവിസ്ഫോടനം ഒഴിവാക്കാന് ഒരു പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്താണ് ജനസംഖ്യാവിസ്ഫോടനം ഒഴിവാക്കല് എന്നല്ലേ? ജനസംഖ്യയിലെ വര്ധന ഇല്ലാതാക്കണം. അത് അപ്പാടെ നടപ്പാക്കിയത് ഹിന്ദു, ക്രിസ്ത്യന് സമുദായങ്ങളാണ്. 1971ല് ഉണ്ടായ വളര്ച്ചയില് നിന്നും ഹിന്ദു സമുദായത്തിലെ 10 വര്ഷത്തെ വളര്ച്ച 2.23 ശതമാനം മാത്രമാണ്. ക്രിസ്ത്യന് സമുദായത്തിന്റെ വളര്ച്ച 1.38 ശതമാനമാണ്. മുസ്ലിം ജനസംഖ്യയുടെ വളര്ച്ച 12.84 ശതമാനമാണ്. – ടി.പി. സെന്കുമാര് പറയുന്നു.

ദേശീയാവശ്യമായ ജനസംഖ്യാനിയന്ത്രണത്തോട് മുഖം തിരിച്ചുനിന്ന മുസ്ലിം സമുദായത്തിന്റെ ജനസംഖ്യ 17.9 ശതമാനത്തില് നിന്നും 2011ല് തന്നെ 26.8 ശതമാനത്തിലേക്ക് എത്തി. ഇനി 2027ലെ കണക്കുകള് കിട്ടിയാല് കൂടുതല് ഇക്കാര്യം മനസ്സിലാക്കാന് സാധിക്കും.

ദേശീയതലത്തില് ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ ഹിന്ദു, ക്രിസ്ത്യന് സമുദായം ചുരുങ്ങി. അതിനോട് മുഖം തിരിച്ചുനിന്ന മുസ്ലിംസമുദായം വളര്ന്നു. 2008ല് ഡിലിമിറ്റേഷന് നടപ്പാക്കിയപ്പോള് 12 സീറ്റുണ്ടായിരുന്ന മലപ്പുറത്തിന് 4 പുതിയ നിയോജകമണ്ഡലങ്ങള് കൂടുതലായി കിട്ടി. അതായത് മലപ്പുറം ജില്ലയ്ക്ക് 12 എംഎല്എമാര്ക്ക് പകരം 16 എംഎല്എമാര് ഉണ്ടായി. പത്തനം തിട്ട പോലുള്ള ജില്ലയ്ക്കാവട്ടെ, രണ്ട് എംഎല്എമാര് കുറയുകയും ചെയ്തു.- ടി.പി. സെന്കുമാര് പറയുന്നു.

അതായത് ദേശീയനയത്തിന് വിരുദ്ധമായിട്ട് ജനസംഖ്യാനിയന്ത്രണം നടപ്പാക്കാത്ത ജില്ലകള്ക്ക് കൂടുതല് എംഎല്എമാര് കിട്ടുകയും ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ ജില്ലകള്ക്ക് എംഎല്എമാരുടെ എണ്ണം കുറയുകയും ചെയ്തു. -ടി.പി. സെന്കുമാര് പറയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News